മഞ്ചേശ്വരത്ത് സി പി എം എടുക്കുന്നത് ബി ജെ പിക്ക് സഹായകരമായ നിലപാടുകള്‍: കെ പി എ മജീദ്
Oct 11, 2018, 20:53 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2018) വര്‍ഗീയ ഫാസിസ്റ്റ് ശക്തിയായ ബി ജെ പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളില്‍ സി പി എം എടുക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വാക്കില്‍ ബി.ജെ.പിയെ എതിര്‍ക്കുകയും പ്രവര്‍ത്തിയില്‍ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിള്ളലുകളുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്രമോഡി അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് അടക്കമുള്ള സംവിധാനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി ജനാധിപത്യ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു.
പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷര്‍ സി.ടി. അഹ് മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ.കെ.എം അഷ്റഫ്, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, അഷ്റഫ് കര്‍ള, പി എച്ച് അബ്ദുല്‍ ഹമീദ്, എ കെ ആരിഫ്, എം എസ് എ സത്താര്‍, ഹമീദ് കുഞ്ഞാലി, എ എം കടവത്ത്, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, റഹ് മാന്‍ ഗോള്‍ഡന്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗര്‍, അസീസ് പെര്‍മുദെ, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ഉമ്മര്‍ അപ്പോളൊ, മുംതാസ് സമീറ, ആയിശത്ത് താഹിറ, ഫരീദ സക്കീര്‍, എ എ ആഇശ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K P A Majeed against CPM, CPM, BJP, Muslim League, Kasaragod, News, Top-Headlines.