ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകൻ ആശിഷ് യെച്ചൂരി മരണത്തിന് കീഴടങ്ങി
Apr 22, 2021, 10:47 IST
ഡെൽഹി: (www.kasargodvartha.com 22.04.2021) ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകൻ ആശിഷ് യെച്ചൂരി മരണത്തിന് കീഴടങ്ങി. 35 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ ആറ് മണിയോടെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകനാണ്.
രണ്ടാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: New Delhi, Journalists, Top-Headlines, Death, CPM, Secretary, Journalist Ashish Yechury passed away.
< !- START disable copy paste -->