city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ 14 ജ്വലറികളിൽ കസ്റ്റംസിൻ്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിൻ്റെയും സംയുക്ത റെയ്ഡ്; നികുതി വെട്ടിച്ച 12 കോടി രൂപ അടപ്പിച്ചു

കാസർകോട്: (www.kasargodvartha.com 22.03.2021) 14 ജ്വലറികളിൽ കസ്റ്റംസിൻ്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിൻ്റെയും സംയുക്ത റെയ്ഡ്. അതീവ രഹസ്യമായി നടന്ന റെയ്ഡിൻ്റെ വിവരങ്ങൾ കാസർകോട് വാർത്തയ്ക്ക് ലഭിച്ചു. ജ്വലറികൾ നികുതി അടക്കാതെ വെട്ടിച്ച 12 കോടി രൂപ, സ്വർണം കൊണ്ടു പോകുമെന്നോ കടയടപ്പിക്കുമെന്നോ എന്ന ഘട്ടം എത്തിയതോടെ കേന്ദ്ര സർകാരിൻ്റെ അകൗണ്ടിലേക് നികുതി അടയ്ക്കുകയായിരുന്നു.

കാസർകോട്ടെ 14 ജ്വലറികളിൽ കസ്റ്റംസിൻ്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിൻ്റെയും സംയുക്ത റെയ്ഡ്; നികുതി വെട്ടിച്ച 12 കോടി രൂപ അടപ്പിച്ചു

ഒരു ജ്വലറിക്ക് രണ്ട് കോടി രൂപയാണ് നികുതി അടക്കേണ്ടി വന്നത്. ഒരു കോടിയും 50 ലക്ഷവും അതിന് താഴെയും അടച്ച ജ്വല്ലറികളുണ്ട്.  കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജ്വലറിയുടെ അകൗണ്ടുകൾ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥർ അവിടെ നിന്നു തന്നെ നിരീക്ഷിച്ചു വരുന്നുണ്ട്.

ജില്ലയുടെ വടക്കേ അറ്റത്തിനടുത്തുള്ള ഉപ്പള മുതൽ തെക്കേ അറ്റത്ത് വരെയുള്ള പ്രദേശങ്ങളിലെ 14 ജ്വലറികളിൽ ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് തുടങ്ങിയ റെയിഡ് വ്യാഴാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. കസ്റ്റംസിൻ്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിൻ്റെയും 70 ഓളം ഉദ്യോഗസ്ഥരാണ് റെയിഡിൽ പങ്കെടുത്തത്. ഇത് ആദ്യമാണ് ഒരേ സമയം 14 ജ്വല്ലറികളിൽ റെയിഡ് നടന്നത്.

മിക്ക ജ്വലറികളിലും നികുതി വെട്ടിപ്പ് നടന്നതായി പരിശോധനാ വിഭാഗത്തിന് കണ്ടെത്താൻ കഴിഞ്ഞതായി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. ഉപഭോക്താക്കളിൽ നിന്നും കൃത്യമായ നികുതി ഈടാക്കുമ്പോഴും സർകാരിലേക്ക് അടക്കേണ്ട നികുതി വെട്ടിക്കുകയാണ് ചെയ്ത് വരുന്നെതെന്നാണ് ആരോപണം. അതേ സമയം കേന്ദ്ര ഏജൻസികൾ ജ്വലറികളെ റെയിഡിൻ്റെ പേരിൽ അനാവശ്യമായി ദ്രോഹിക്കുകയാണെന്ന് ജ്വലറി ഉടമകളുടെ സംഘടനകൾ ആരോപിച്ചു.

Keywords: Kasaragod, Kerala, News, Tax, Raid, Jewellery, Kozhikode, Kochi, Uppala, Government, Top-Headlines, Joint raid by Customs and Central GST on 14 jewellers in Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia