city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Job Fair | ജോലി തേടുന്നവര്‍ക്ക് അവസരം: കാസര്‍കോട് ഗവ. ഐ ടി ഐയില്‍ തൊഴില്‍ മേള ഒക്ടോബര്‍ 10ന്

കാസര്‍കോട്: (KasargodVartha) സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ 2023-24 ന്റെ ഭാഗമായുള്ള ജില്ലയിലെ തൊഴില്‍ മേള ഒക്ടോബര്‍ 10 ന് ചൊവ്വാഴ്ച കാസര്‍കോട് ഗവ. ഐ ടി ഐയില്‍ വച്ച് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ സര്‍കാര്‍, സ്വകാര്യ ഐ ടി ഐ കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഈ മേളയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളും 50 ല്‍ പരം കംപനികളും പങ്കെടുക്കും.
     
Job Fair | ജോലി തേടുന്നവര്‍ക്ക് അവസരം: കാസര്‍കോട് ഗവ. ഐ ടി ഐയില്‍ തൊഴില്‍ മേള ഒക്ടോബര്‍ 10ന്

knowledgemission(dot)kerala(dot)gov(dot)in എന്ന പോര്‍ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ജില്ലയില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് സര്‍കാ ര്‍ ഐ ടി ഐ കള്‍ക്ക് പുറമെ പട്ടിക ജാതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലും സ്ഥാപനങ്ങളാണ് ഉള്ളത് . ഈ മേളയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ ടി ഐ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ തൊഴില്‍ മേള പ്രയോജനപ്പെടുത്താവുന്നതാണ് .

തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വിവിധ ഐ ടി ഐ പ്രിന്‍സിപല്‍മാരായ സുരേന്ദ്രന്‍ പി വി, ഷൈന്‍കുമാര്‍ ജി, മധു ടി പി, ജോണ്‍സന്‍ കെ എം, സീനിയര്‍ സൂപ്രണ്ട് രാഘവ് എം എന്നിവര്‍ പങ്കെടുത്തു.

Keywords: Job Fair, Recruitment, Malayalam News, Kerala News, Kasaragod News, Press Meet, Job Fair at Kasaragod Govt ITI on 10th October.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia