city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Treasury | സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവന്‍ പണവും സെപ്റ്റംബര്‍ 30 ന് ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം:(KasargodVartha) സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവന്‍ പണവും സെപ്റ്റംബര്‍ 30 ന് ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കാന്‍ നിര്‍ദേശം. അന്നേദിവസം ട്രഷറികളിലെ പണമിടപാട് ഉച്ചയ്ക്ക് രണ്ടുമണിവരെയായിരിക്കുമെന്നും അറിയിപ്പ്. 30ന് ഒരു രൂപപോലും സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്.


Treasury | സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവന്‍ പണവും സെപ്റ്റംബര്‍ 30 ന് ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കാന്‍ നിര്‍ദേശം

നീക്കിയിരിപ്പ് പൂര്‍ണമായി ബാങ്കില്‍ അടക്കുന്നതിനാല്‍ ഒക്‌ടോബറിലെ ആദ്യ പ്രവൃത്തിനമായ മൂന്നിന് പെന്‍ഷന്‍/സേവിങ് ബാങ്ക് എന്നിവയുടെ പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍ നിന്ന് പണം ലഭ്യമാകുന്നതുവരെ വൈകും. ഇക്കാര്യം ഇടപാടുകാരെ അറിയിക്കാനും മൂന്നാം തീയതി ജീവനക്കാര്‍ നേരത്തെ എത്തി പണമിടപാട് ആരംഭിക്കണമെന്നുമാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

ട്രഷറി കോഡ് പ്രകാരം എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിനം ട്രഷറിയിലെ നീക്കിയിരിപ്പ് തുക ബാങ്കില്‍ തിരിച്ചടക്കണം. എന്നാല്‍, നോട് നിരോധനത്തിന്റേയും ചില ബാങ്കുകളില്‍ ചെസ്റ്റ് നിര്‍ത്തലാക്കിയതിന്റേയും അടിസ്ഥാനത്തില്‍ ട്രഷറി ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ മാസവും ട്രഷറികളിലെ പണം ബാങ്കില്‍ അടച്ചിരുന്നില്ല.

പെന്‍ഷന്‍- സേവിങ്‌സ് ബാങ്ക് ശീര്‍ഷകത്തില്‍ ട്രഷറി അകൗണ്ടുകളില്‍ കൂടുതല്‍ തുക നിലനില്‍ക്കുന്നതായി അകൗണ്ടന്റ് ജെനറലിന്റെഅന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇത് സംസ്ഥാന സര്‍കാറിന്റെ കടമെടുപ്പ് പരിധിയെതന്നെ ബാധിച്ചുതുടങ്ങി. 21-22 സാമ്പത്തിക വര്‍ഷം മുതല്‍ സെപ്റ്റംബര്‍ 30, മാര്‍ച് 31 തീയതികളില്‍ ട്രഷറികളില്‍ അവശേഷിക്കുന്ന പണം മുഴുവനായി ഏജന്‍സി ബാങ്കില്‍ തിരിച്ചടച്ച് മിച്ചം ശൂന്യമായി ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം നടപടികള്‍ കര്‍ക്കശമാക്കുകയാണ് ഇപ്പോള്‍ ധനവകുപ്പ്.

Keywords:  It has been directed to repay the entire amount remaining in the state treasuries to the agency bank on September 30, Thiruvananthapuram, News, Treasury, Finance Department, Probe, Savings, Account, Pension, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia