city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാഫിയുടെ സുവര്‍ണ ഗോള്‍: ബ്ലാസ്റ്റേഴ്‌സ് തോറ്റെങ്കിലും കാസര്‍കോടിന് അഭിമാനിക്കാം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/12/2016) ഷൂട്ടൗട്ടിലെ നിര്‍ഭാഗ്യം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എല്‍ കിരീം നഷ്ടമായെങ്കിലും കാസര്‍കോടിന് ആശ്വസിക്കാം. കാരണം കൊച്ചിയിലെ മഞ്ഞപ്പടയുടെ ആരവത്തിനിടയില്‍ കേരളത്തിന് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റാഫിയായിരുന്നു. 37-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്‍ തൊടുത്തുവിട്ട കോര്‍ണര്‍ മുഹമ്മദ് റാഫി മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

ഗാലറികള്‍ മുഴുവന്‍ ആര്‍ത്തിരമ്പിയ നിമിഷം. പതിനായിരങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നത് റാഫി...റാഫി...എന്ന നാമം. കാസര്‍കോട്ടുകാര്‍ സന്തോഷിക്കാന്‍ ഇതില്‍ കൂടുതലെന്തു വേണം. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശത്തെ തല്ലിക്കെടുത്തി 44-ാം മിനിറ്റില്‍ ഹെന്റിക്വു സെറന്‍ഡിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സമനില പിടിച്ചു. പിന്നീട് മുഴുവന്‍ സമയവും അധിക സമയവും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ അവസാനം കൊമ്പന്‍മാര്‍ വീഴുകയായിരുന്നു.

ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ കാസര്‍കോട്ടും വിവിധ ക്ലബ്ബുകള്‍ സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. റാഫി പന്തുതട്ടി തുടങ്ങിയ തൃക്കരിപ്പൂര്‍ ഹിറ്റാച്ചി ക്ലബ്ബിന്റെ മൈതാനിയില്‍ ആയിരങ്ങള്‍ ആര്‍പ്പുവിളിച്ചു. സുവര്‍ണ ഗോള്‍ തന്റെ മകന്‍ ഹംദാദിനാണ് റാഫി സമര്‍പ്പിച്ചത്.
റാഫിയുടെ സുവര്‍ണ ഗോള്‍: ബ്ലാസ്റ്റേഴ്‌സ് തോറ്റെങ്കിലും കാസര്‍കോടിന് അഭിമാനിക്കാം

Keywords:  Kasaragod, Kerala, Football, Indian Super League, Mohammed Rafi, ISL Final: Kasargodans happy with Rafi's goal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia