city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

IOCL Recruitment | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ഐടിഐ, പോളിടെക്‌നിക് പാസായ യുവാക്കൾക്ക് സുവർണാവസരം; ഇൻഡ്യൻ ഓയിൽ കോർപറേഷനിൽ വിവിധ ഒഴിവുകൾ; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (www.kasargodvartha.com) ഐടിഐയിൽ നിന്ന് വിവിധ ട്രേഡുകളിൽ ഡിപ്ലോമയും പോളിടെക്‌നിക് കോളജിൽ നിന്ന് വിവിധ ബ്രാഞ്ചുകളിൽ എൻജിനീയറിംഗ് ബിരുദവും നേടിയ യുവാക്കൾക്ക് സുവർണാവസരം. ഇൻഡ്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) വിവിധ സ്ഥലങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്മെന്റിന് കീഴിൽ, നോൺ എക്‌സിക്യൂടീവ് വിഭാഗത്തിൽ ഒഴിവുള്ള 56 തസ്തികകളിലേക്ക് നിയമനം നൽകും.
  
IOCL Recruitment | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ഐടിഐ, പോളിടെക്‌നിക് പാസായ യുവാക്കൾക്ക് സുവർണാവസരം; ഇൻഡ്യൻ ഓയിൽ കോർപറേഷനിൽ വിവിധ ഒഴിവുകൾ; അറിയേണ്ടതെല്ലാം

ഐഒസിഎൽ റിക്രൂട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. താൽപിര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എന്നിരുന്നാലും, SC/ ST/ PWBD ഉദ്യോഗാർഥികൾകൾ അപേക്ഷാ ഫീ ഒന്നും അടക്കേണ്ടതില്ല.


ശമ്പളം

എൻജിനീയറിംഗ് അസിസ്റ്റന്റ് (മെക്കാനികൽ), എൻജിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രികൽ), എൻജിഞ്ചിനീയറിംഗ് അസിസ്റ്റന്റ് (T&I), എൻജിനീയറിംഗ് അസിസ്റ്റന്റ് (ഓപറേഷൻസ്) എന്നീ തസ്തികകളിലേക്ക് പ്രതിമാസം 25,000 - 1,05,000 രൂപ പരിധിയിലായിരിക്കും. ടെക്‌നികൽ അറ്റൻഡന്റ്-1 തസ്തികയ്ക്ക് പ്രതിമാസം 23,000 മുതൽ 78,000 രൂപ വരെയാണ് ശമ്പളം. അതേസമയം, അടിസ്ഥാന ശമ്പളം, ഡിഎ, എച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കോർപറേഷന്റെ നിയമങ്ങൾക്കനുസൃതമായി നൽകും



പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്: സെപ്റ്റംബർ 12

ഓൺലൈൻ അപേക്ഷാ രജിസ്ട്രേഷൻ അവസാനിക്കുന്നത്: ഒക്ടോബർ 10

ഓൺലൈൻ അപേക്ഷ സമർപിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10

ഓൺലൈൻ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ആരംഭ തീയതി: ഒക്ടോബർ 27


തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷയും സ്‌കിൽ/പ്രോഫിഷ്യൻസി/ഫിസികൽ ടെസ്റ്റും (SPPT) അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. SPPT-യിൽ ഫിറ്റ് ആയി പരിഗണിക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ മാത്രം എഴുത്തുപരീക്ഷയിൽ നേടിയ മാർക് അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.


പ്രായപരിധി

12.09.2022-ന് 18 - 26.


ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

1. ഔദ്യോഗിക വെബ്സൈറ്റായ iocl(dot)com സന്ദർശിക്കുക.

2. ഹോം പേജിൽ കരിയർ ടാബ് ഓപ്ഷനിലേക്ക് പോകുക.

3. 'പൈപ് ലൈൻസ് ഡിവിഷനിലെ നോൺ-എക്‌സിക്യൂടീവ് ഒഴിവുകൾ നികത്തുന്നതിനുള്ള റിക്രൂട്മെന്റ് (പരസ്യ നമ്പർ: PL/HR/ESTB/RECT-2022(2) തീയതി 12.09.2022)' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

4. നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും, ഇവിടെ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്യുക.

5. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക.

6. ഭാവി ഉപയോഗത്തിനായി അതിന്റെ പ്രിന്റ് ഔട് എടുക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്

https://iocl(dot)com/admin/img/UploadedFiles/LatestJobOpening/Files/7a171190f1434aa4ae087fce6cd37500(dot)pdf

You Might Also Like:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia