city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt. Scheme | വെറും 20 രൂപ നിക്ഷേപിക്കൂ; 2 ലക്ഷം രൂപയുടെ ആനുകൂല്യം നേടാം; ഈ സർകാർ പദ്ധതി അറിയാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡെൽഹി: (www.kasargodvartha.com) സാമ്പത്തിക പരാധീനത മൂലം ലൈഫ് ഇൻഷുറൻസ് എടുക്കാൻ കഴിയാത്തവരുടെ എണ്ണം രാജ്യത്ത് വളരെ കൂടുതലാണ്. നിർഭാഗ്യവശാൽ ആ വ്യക്തി മരിക്കുകയാണെങ്കിൽ പല തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും കുടുംബാംഗങ്ങളെ അലട്ടാൻ തുടങ്ങുന്നു. ജനങ്ങളുടെ ഈ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കേന്ദ്ര സർകാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ പദ്ധതിയിൽ, വളരെ ചെറിയ തുക പ്രീമിയം അടച്ച് നിങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നേടാം.
 
Govt. Scheme | വെറും 20 രൂപ നിക്ഷേപിക്കൂ; 2 ലക്ഷം രൂപയുടെ ആനുകൂല്യം നേടാം; ഈ സർകാർ പദ്ധതി അറിയാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ


തുക ഇങ്ങനെ

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരം 20 രൂപ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്. പദ്ധതിക്ക് കീഴിൽ, അപകടമോ അംഗവൈകല്യമോ ഉണ്ടായാൽ സഹായം ലഭിക്കും. ഇതിൽ ജൂൺ ഒന്നിന് ഓടോ ഡെബിറ്റ് വഴി പ്രീമിയം തുക സ്വയമേവ അകൗണ്ടിൽ നിന്ന് കുറയും. അടുത്ത വർഷം മെയ് 31 വരെയാണ് സാധുത. വ്യക്തിക്ക് ഭാഗികമായി വൈകല്യം ബാധിച്ചാൽ ഒരു ലക്ഷം രൂപ നൽകും. അതേ സമയം, ആ വ്യക്തി നിർഭാഗ്യവശാൽ മരിക്കുകയോ പൂർണമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായാൽ രണ്ട് ലക്ഷം രൂപയാണ് സർകാർ നൽകുന്നത്.

സേവിങ്ങ് ബാങ്ക് അകൗണ്ട് ഉള്ളവർക്കും ഓടോ ഡബിറ്റ് സൗകര്യത്തിന് സമ്മതം നൽകിയവർക്കും മാത്രമേ ഈ പോളിസി വാങ്ങാൻ കഴിയൂ. എല്ലാ വർഷവും മെയ് 31നകം പോളിസി വാങ്ങണം. ഓടോ ഡെബിറ്റ് സൗകര്യമുള്ള അകൗണ്ടിൽ നിന്ന് പണം ഇൻഷുറൻസ് പ്രീമിയത്തിലേക്ക് പിടിക്കും. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. 18 മുതല്‍ 70 വയസ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.


എങ്ങനെ അപേക്ഷിക്കാം

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വരിക്കാരാകുന്നതിന് ബാങ്കിനേയോ ഇൻഷുറൻസ് കംപനിയെയോ സമീപിക്കാം. പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കംപനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ https://www(dot)jansuraksha(dot)gov(dot)in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമ‍ർപിച്ചാൽ മതി.


You Might Also Like: 
Gold Price | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണവില ഉയര്‍ന്നു

Keywords:  New Delhi, India, News, Top-Headlines, Government, Cash, Prime Minister, Insurance, Health, Health-Insurance, Investing 20 Rupees Get 2 Lakh Rs Under PM Suraksha Bima Yojana.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia