കമ്മീഷന് അംഗത്തിന് അസൗകര്യം; എല്‍പി സ്കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട 580 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട്ട് ഇന്റര്‍വ്യൂ, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
May 23, 2018, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2018) കമ്മീഷന് അംഗത്തിന് അസൗകര്യമുണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് പി എസ് സി ഓഫീസില്‍ നടത്തേണ്ട എല്‍പി സ്കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട 580 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ കോഴിക്കോട്ട് വെച്ച സംഭവം പ്രതിഷേധത്തിന് കാരണമായി. ജൂണ്‍ ഒന്ന് മുതല്‍ 12 വരെയാണ് കോഴിക്കോട് പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്താന്‍ പി.എസ്.സി തീരുമാനിച്ചിട്ടുള്ളത്. കമ്മീഷന് അംഗത്തിന്റെ അസൗകര്യത്തിന് 580 ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് നിന്നും കോഴിക്കോട്ടേക്ക് കിലോമീറ്ററുകള്‍ താണ്ടി പോകേണ്ട അവസ്ഥയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. പി.എസ്.സിയുടെ നടപടി ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളോടും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോടുള്ള അവഗണനയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ കുറ്റപ്പെടുത്തി. അധികൃതര്‍ കാസര്‍കോട്ടു വെച്ചു തന്നെ ഇന്റര്‍വ്യൂ നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പി.എസ്.സി ചെയര്‍മാനും കമ്മീഷനും അയച്ച പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, youth-congress, Kozhikode, psc, Top-Headlines, Interview for LP School Assistant Shortlisted 580 in Kozhikode; Protest
< !- START disable copy paste -->
Keywords: Kasaragod, Kerala, news, youth-congress, Kozhikode, psc, Top-Headlines, Interview for LP School Assistant Shortlisted 580 in Kozhikode; Protest
< !- START disable copy paste -->