Women's Day | അന്താരാഷ്ട്ര വനിതാദിനം: 100 വര്‍ഷത്തെ സ്ത്രീ ശാക്തീകരണംകൊണ്ട് നേടിയത്
Feb 29, 2024, 13:06 IST
കൊച്ചി: (KasargodVartha) അന്താരാഷ്ട്രതലത്തില്‍ വനിതാ ദിനം 1911 മാര്‍ച് എട്ടിനാണ് പലരാജ്യങ്ങളിലും ആചരിച്ച് തുടങ്ങിയത്. വടക്കേ അമേരികയിലും പിന്നീട് യൂറോപിലും വീശിയടിച്ച വനിതാ തൊഴിലാളി സമരങ്ങളായിരുന്നു ഇന്ന് നാം കാണുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തുടക്കം. തൊഴിലാളി വിപ്ലവമാണ് സ്ത്രീകളുടെ അവകാശ സമരങ്ങള്‍ക്ക് വിത്തുപാകിയത്. തൊഴിലിടങ്ങളിലെ ചൂഷണത്തിനും അവകാശ നിഷേധങ്ങള്‍ക്കും പുരുഷന്‍, സ്ത്രീ എന്ന വേര്‍തിരിവില്ലായിരുന്നു.
അവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ തെരുവുകളിലേക്ക് ഇറങ്ങിയപ്പോള്‍ സ്ത്രീ തൊഴിലാളികള്‍ക്ക് കുറച്ചുകൂടി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. പുരുഷന്മാരായ സഹപ്രവര്‍ത്തകരുടേതില്‍ നിന്ന് വിഭിന്നമായ പല പ്രശ്നങ്ങളും അവര്‍ അനുഭവിച്ചു. ചിലപ്പോള്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ പോലും അവരെ ചൂഷണം ചെയ്തു. മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്കും മറ്റും സ്ത്രീകള്‍ നടത്തിയ വിപ്ലവങ്ങള്‍, മാര്‍ചുകള്‍, സമരങ്ങള്‍ തുടങ്ങിയവ ലോകമാകമാനം പടര്‍ന്നു. പുതിയ നിറങ്ങള്‍ വിതറി, പുതിയ പ്രതീക്ഷകള്‍ ജനിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കാനും രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ അവരുടെ സാന്നിധ്യം ഉറപ്പിക്കാനും യുഎന്‍ വനിതാ സമ്മേളനത്തില്‍ തീരുമാനിച്ചു. ലിംഗസമത്വം, ദാരിദ്ര്യം, വിദ്യാഭ്യാസവും പരിശീലനവും, ആരോഗ്യം, പെണ്‍കുട്ടി, മനുഷ്യാവകാശങ്ങള്‍ എന്നിവയെ കുറിച്ച് മുഖ്യ അജന്‍ഡയായി സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടു. ആദ്യകാലത്ത് അന്താരാഷ്ട്ര വനിതാ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു ദിനമാചരിച്ചത്. പിന്നീട് അത് ലോകത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ദിനമായി മാറി.
2011 മാര്‍ച് എട്ട് ആയപ്പോഴേക്കും ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളില്‍, അന്താരാഷ്ട്ര വനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു. ചൈന, റഷ്യ, വിയെറ്റ് നാം, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ ദേശീയ അവധി ഈ ദിവസം അനുവദിക്കപ്പെട്ടു. എന്നിരുന്നാലും വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നൂറുവര്‍ഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനില്‍ക്കുന്നതായി 82 ശതമാനം യൂറോപ്യരും വിലയിരുത്തുന്നു.
സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് 61 ശതമാനം പേര്‍ രംഗത്തെത്തിയിരുന്നു. ശൈശവ വിവാഹ നിരോധനം, ഗര്‍ഭനിരോധനം, നിയമ വിധേയമായ ഗര്‍ഭച്ചിദ്രം, സ്തനാര്‍ബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളര്‍ച എന്നിവ ഇക്കാലയളവിലെ വന്‍ നേട്ടങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റര്‍ ജനെറല്‍ മാര്‍ഗരെറ്റ് താചെര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരോ വര്‍ഷവും ഓരോ മുദ്രാവാക്യങ്ങളാണ് ഐക്യരാഷ്ട്രസഭ വനിതാദിനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്.

Keywords: International Women's Day after 100 years back, Kochi, News, International Women's Day, Celebration, Holidays, Gender Equality, Discrimination, Empowerment, Kerala News.