Inspection | വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളുടെ വീഡിയോ വൈറലായതിന് പിന്നാലെ മംഗൽപാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; ശുചിത്വമില്ലാത്തവ തിങ്കളാഴ്ചയ്ക്കുള്ളിൽ നീക്കാൻ നിർദേശം
Jul 29, 2023, 14:07 IST
ഉപ്പള: (www.kasargodvartha.com) വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളുടെ വീഡിയോ വൈറലായതിന് പിന്നാലെ മംഗൽപാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകൾ തിങ്കളാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
യാതൊരു രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവർത്തിക്കുകയാണെന് ചൂണ്ടിക്കാട്ടിയാണ് തട്ടുകടകളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെ തുടർന്നാണ് മംഗൽപാടി പത്വാടി റോഡിലെ തട്ടുകടകളിൽ മംഗൽപാടി താലൂക് ആശുപത്രിയിലെ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയത്.
താലൂക് ആശുപത്രി ഹെൽത് സൂപ്രണ്ട് ഡോ. ശാന്റി, ഹെൽത് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സംഗീത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Keywords: News, Kasaragod, Kerala, Food Inspection, Health, Street Food, Video, Mangalpady, Inspection among street food vendors.
< !- START disable copy paste -->