city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'നഗരസഭയുടെ ഖജനാവ് ധൂര്‍ത്തടിക്കുന്നു; കമ്യൂണിറ്റി ഹോള്‍ നിലവിലുള്ള വാര്‍ഡില്‍ അര്‍ബന്‍ വെല്‍നസ് സെന്റര്‍ സ്ഥാപിക്കുന്നു'; ഓംബുഡ്‌സ്മാന് പരാതി നല്‍കി ഐഎന്‍എല്‍

കാസര്‍കോട്: (www.kasargodvartha.com) നഗരസഭയുടെ തുക ധൂര്‍ത്തടിക്കുകയാണെന്ന് പരാതി. നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് അര്‍ബന്‍ വെല്‍നസ് സെന്ററില്‍ ഒരെണ്ണം നിലവില്‍ കമ്യൂണിറ്റി ഹോള്‍ ഉള്ള 16-ാം വാര്‍ഡില്‍ തന്നെ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഐഎന്‍എല്‍ മുന്‍സിപല്‍ കമിറ്റി ഓംബുഡ്‌സ്മാനും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനും നഗരസഭാ സെക്രടറിക്കും പരാതി നല്‍കി.
         
Complaint | 'നഗരസഭയുടെ ഖജനാവ് ധൂര്‍ത്തടിക്കുന്നു; കമ്യൂണിറ്റി ഹോള്‍ നിലവിലുള്ള വാര്‍ഡില്‍ അര്‍ബന്‍ വെല്‍നസ് സെന്റര്‍ സ്ഥാപിക്കുന്നു'; ഓംബുഡ്‌സ്മാന് പരാതി നല്‍കി ഐഎന്‍എല്‍

നിലവില്‍ 16-ാം വാര്‍ഡില്‍ കമ്യൂണിറ്റി ഹോള്‍ നിലവിലുണ്ട്. അവിടെ സാംസ്‌കാരിക കേന്ദ്രം അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പുറമെ അതേ വാര്‍ഡില്‍ തന്നെ നഗരസഭയുടെ 26 ലക്ഷം രൂപ ധൂര്‍ത്തടിച്ച് വെല്‍നസ് സെന്റര്‍ സ്ഥാപിക്കുന്നത് നഗരസഭയിലെ ചിലരുടെ രാഷ്ട്രീയ അജന്‍ഡയും, വ്യക്തി താത്പര്യവുമാണെന്നാണ് ഐഎന്‍എല്‍ ആരോപിക്കുന്നത്.

തൊട്ടടുത്ത വാര്‍ഡുകളില്‍ വെല്‍നസ് സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി 16-ാം വാര്‍ഡിലുള്ള കമ്യൂണിറ്റി ഹോള്‍ അത്‌പോലെ നിലനിര്‍ത്താനുള്ള നടപടികള്‍ അധികൃതര്‍ കൈകൊണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐഎന്‍എല്‍ കാസര്‍കോട് മുന്‍സിപല്‍ കമിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
     
Complaint | 'നഗരസഭയുടെ ഖജനാവ് ധൂര്‍ത്തടിക്കുന്നു; കമ്യൂണിറ്റി ഹോള്‍ നിലവിലുള്ള വാര്‍ഡില്‍ അര്‍ബന്‍ വെല്‍നസ് സെന്റര്‍ സ്ഥാപിക്കുന്നു'; ഓംബുഡ്‌സ്മാന് പരാതി നല്‍കി ഐഎന്‍എല്‍

തളങ്കര മേഖല, നെല്ലിക്കുന്ന് മേഖല എന്നിവിടങ്ങളിലും വെല്‍നസ് സെന്റര്‍ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍കരിന്റെ പദ്ധതിയിലാണ് പൊതുജനാരോഗ്യം ലക്ഷ്യമാക്കി വെല്‍നസ് സെന്റര്‍ സ്ഥാപിക്കുന്നത്. തളങ്കരയില്‍ വാടകയ്ക്ക് കെട്ടിടം കണ്ടെത്തി വെല്‍നസ് സെന്റര്‍ തുടങ്ങാനാണ് തീരുമാനം. നെല്ലിക്കുന്നില്‍ ഇതുസംബന്ധിച്ച ചര്‍ചകള്‍ പുരോഗമിക്കുകയാണ്. നെല്ലിക്കുന്നില്‍ നഗരസഭയുടെ കെട്ടിടം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തിയോ അതുമല്ലെങ്കില്‍ സ്വന്തം കെട്ടിടം നിര്‍മിച്ചോ വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

ഇതിനിടെയാണ് തുക ധൂര്‍ത്തടിച്ച് കൊണ്ട് അണങ്കൂര്‍ പച്ചക്കാട് വാര്‍ഡില്‍ നിലവിലുള്ള കമ്യൂണിറ്റി ഹോള്‍ രൂപ മാറ്റം വരുത്തി, വെല്‍നസ് കേന്ദ്രം തുടങ്ങുന്നതെന്നാണ് പരാതി. നിലവില്‍ നഗരസഭയുടെ ആസ്തിയായി നിലനില്‍ക്കെ അത് ഇല്ലാതാക്കി വെല്‍നസ് കേന്ദ്രം തട്ടി കൂട്ടി ഉണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രദേശവാസികളില്‍ ചിലരും പറയുന്നു.

ചാലക്കുന്ന്, ചാല, ബെദിരെ, തുരുത്തി, കൊല്ലംപാടി, നെല്‍ക്കള കോളനി, അണങ്കൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ വെല്‍നസ് കേന്ദ്രം സ്ഥാപിക്കുന്നതിന് പകരം ഒരു വാര്‍ഡിന് മാത്രം പ്രയോജനപ്പെടുന്ന രീതിയില്‍ സ്ഥാപനം നിര്‍മിക്കുന്നതും മറ്റു വാര്‍ഡുകളിലെ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപിയും സംഭവത്തില്‍ നഗരസഭ സെക്രടറിക്ക് പരാതി നല്‍കിയതായാണ് വിവരം.

Keywords:  Urban Wellness Centre, INL, Muncipality, Malayalam News, Kerala News, Kasaragod News, Malayalam News, Complaint, Politics, Political News, Muslim League, Kasaragod Muncipality, INL filed complaint to ombudsman about Urban Wellness Centre.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia