city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KPCC | യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയ സംഭവം: ഡിസിസി ജെനറൽ സെക്രടറിക്കെതിരെ കെപിസിസി നടപടിയുണ്ടാകുമെന്ന് സൂചന; പാർടി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചതിന് പിന്നാലെ പ്രവർത്തകരുടെ പേരിൽ പൊലീസിൽ പരാതി നൽകിയത് കൂടുതൽ വിവാദമായി

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha)
യൂത് കോൺഗ്രസ് ജില്ലാ നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയ ഡിസിസി ജെനറൽ സെക്രടറി സെബാസ്റ്റ്യൻ പതാലിലിൽ പാർടിയിൽ നിന്നും പുറത്തേക്കെന്ന് സൂചന. യൂത് കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർഥന മാനിച്ചു കൊണ്ടാണ്‌ കെപിസിസി സെബാസ്റ്റ്യൻ പതാലിനെതിരെ കടുത്ത നടപടിക്ക് തയ്യാറാകുന്നതെന്നാണ് വിവരം.
  
KPCC | യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയ സംഭവം: ഡിസിസി ജെനറൽ സെക്രടറിക്കെതിരെ കെപിസിസി നടപടിയുണ്ടാകുമെന്ന് സൂചന; പാർടി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചതിന് പിന്നാലെ പ്രവർത്തകരുടെ പേരിൽ പൊലീസിൽ പരാതി നൽകിയത് കൂടുതൽ വിവാദമായി

ഡിസിസി ജെനറൽ സെക്രടറി കൂടിയായ സെബാസ്റ്റ്യൻ പതാലിൽ വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് പാർടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇദ്ദേഹത്തിൽ നിന്നും ബാങ്ക് ജീവനക്കാരായ യൂത് കോൺഗ്രസ് പ്രവർത്തകർ നേരിട്ടതെന്നാണ് പ്രവർത്തകരുടെ പരാതി.

കെപിസിസി വിളിച്ചുചേർത്ത ഡിജിറ്റൽ മീഡിയ സെൽ യോഗത്തിൽ പങ്കെടുക്കാൻ ബാങ്കിൽ നിന്നു അവധി എടുത്ത്‌ തിരുവനന്തപുരത്ത്‌ പോയ യൂത് കോൺഗ്രസ് മുൻ ജില്ലാപ്രസിഡന്റ് ബി പ്രദീപ് കുമാറിനെതിരെ ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ സെബാസ്റ്റ്യൻ പതാലിൽ കൈകൊണ്ട നടപടി വിവാദമായിരുന്നു. ജില്ലയിൽ യൂത് കോൺഗ്രസിനെയും കോൺഗ്രസ് പാർടിയേയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച പ്രദീപ് കുമാറിനെ രണ്ട് ദിവസം ജോലിയിൽ നിന്നും പുറത്ത്‌ നിർത്തുകയും ശമ്പളം തടഞ്ഞുവെക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ശനിയാഴ്ച യൂത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഉൾപെടെയുള്ളവരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ - സംസ്ഥാന കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയുടെ ഫലമായി പ്രദീപ് കുമാറിനെ ജോലിയിൽ തിരികെ എടുക്കാനും തടഞ്ഞുവെച്ച ശബളം നൽകാനും ധാരണയായി. ഇതോടെ ഉപരോധസമരം അവസാനിപ്പിച്ച് മടങ്ങിയ വനിതാ പ്രവർത്തകർ അടക്കമുള്ള ജില്ലയിലെ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സെബാസ്റ്റ്യൻ പതാലിൽ ചിറ്റാരിക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ബാങ്ക് പ്രവർത്തനം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് ഉണ്ടായ നഷ്ടം കണക്കിലെടുത്ത്‌ കാരണക്കാരായ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ നടപടി വേണം എന്നും ആവശ്യപ്പെട്ടാണ് സെബാസ്റ്റ്യൻ പതാലിൽ പരാതി നൽകിയത്. ഡിസിസി ജെനറൽ സെക്രടറി യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പൊലീസിൽ പരാതി നൽകിയതോടെ പ്രശ്നം വീണ്ടും വഷളായി.

കള്ളനോട് അച്ചടി കേസിൽ അടക്കം നിരവധി ആരോപണണങ്ങൾ നേരിട്ടിരുന്ന സെബാസ്റ്റ്യൻ പതാലിനെ അടിയന്തരമായും ഡിസിസി ജെനറൽ സെക്രടറി സ്ഥാനത്ത്‌ നിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത്‌ നിന്നും മാറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ സരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും പ്രവർത്തകർ പാർടിക്ക് വേണ്ടി നിലകൊള്ളണമെന്നും കെപിസിസി നേതൃത്വം മറുപടി നൽകിയിട്ടുണ്ട്.
  
KPCC | യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയ സംഭവം: ഡിസിസി ജെനറൽ സെക്രടറിക്കെതിരെ കെപിസിസി നടപടിയുണ്ടാകുമെന്ന് സൂചന; പാർടി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചതിന് പിന്നാലെ പ്രവർത്തകരുടെ പേരിൽ പൊലീസിൽ പരാതി നൽകിയത് കൂടുതൽ വിവാദമായി

Keywords :  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Indications that KPCC will take action against DCC General Secretary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia