Collector | കാസർകോടിന്റെ പുതിയ കലക്ടറായി കെ ഇമ്പശേഖർ ചുമതലയേറ്റു
May 19, 2023, 11:01 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയുടെ പുതിയ കലക്ടറായി കെ ഇമ്പശേഖർ വെള്ളിയാഴ്ച രാവിലെ കാസര്‍കോട് കലക്ടറേറ്റില്‍ ചുമതയേറ്റു. കലക്ടറായിരുന്ന സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിനെ കേരള ജല അതോറിറ്റി എംഡിയായി സ്ഥലം മാറ്റിയാണ് കെ ഇമ്പശേഖറിനെ കാസർകോട്ട് നിയമിച്ചത്. കലക്ടറായി ചുമതലയേറ്റെടുക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ഇമ്പശേഖറിന്റെ പത്നി ഡോ. നന്ദിനി നന്ദൻ, മകൾ ആദിയ, മാതാപിതാക്കൾ തുടങ്ങിയ ബന്ധുക്കളും എത്തിയിരുന്നു.
ചടങ്ങിൽ എ ഡി എം കെ നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹ്‌മദ്, അസി. കലക്ടർ മിഥുൻ പ്രേംരാജ്, ജില്ലാ ലോ ഓഫീസർ കെ മുഹമ്മദ് കുഞ്ഞി, ഫിനാൻസ് ഓഫീസർ എം ശിവപ്രകാശൻ നായർ തുടങ്ങിയവരും പങ്കെടുത്തു.
നേരത്തെ രജിസ്‌ട്രേഷന്‍ ഐ ജി ആയിരുന്നു ഐഎഎസ് 2015 ഉദ്യോഗസ്ഥനായ കെ ഇമ്പശേഖര്‍. എന്‍ട്രന്‍സ് പരീക്ഷാ കമീഷണറായും ചുമതല വഹിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് സംസ്ഥാനത്ത് സമൂഹവ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും സർകാർ രൂപവത്‌കരിച്ച വാര്‍ റൂമിലെ അംഗമായിരുന്നു.
സാധാരണ വിദ്യാർഥിയിൽ നിന്ന് കലക്ടറിലേക്ക്
കാളിമുത്തു ഇമ്പശേഖർ എന്ന കെ ഇമ്പശേഖർ 1988 മെയ് നാലിന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയിലാണ് ജനിച്ചത്. പത്താംതരം വരെ ചേരമ്പാടി സർക്കാർ ഹയർസെകൻഡറി സ്കൂളിൽ പഠിച്ച അദ്ദേഹം നീലഗിരിയിലെ ഗൂഡല്ലൂരിലുള്ള ഗവ. ഹയർ സെകൻഡറി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പത്താം ക്ലാസിലും പ്ലസ് ടുവിലും സ്‌കൂളിലെ ടോപറായിരുന്നു. മുഖ്യമന്ത്രി ബ്രൈറ്റ് സ്റ്റുഡന്റ് അവാർഡ് ജേതാവാണ്. പിന്നീട് കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഗ്രികൾചറിൽ ബിരുദം പൂർത്തിയാക്കി. ഹൈദരാബാദിലെ കോളജ് ഓഫ് അഗ്രികൾചറിൽ നിന്ന് അഗ്രികൾചറൽ ഇകണോമിക്സിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
തുടർന്ന് 2013 മുതൽ 2015 വരെ ന്യൂഡെൽഹിയിലെ ഇൻഡ്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂടിൽ സയന്റിസ്റ്റായി ജോലി ചെയ്തു. 2015ൽ ഐഎഎസ് പരീക്ഷ പാസായി, 2016ൽ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതനായി. നീലഗിരി ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2011-ൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പാസായിരുന്നു. ഫോർട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജിഎസ്ടി വകുപ്പിലെ ജോയിന്റ് കമീഷണർ, ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, പ്രവേശന പരീക്ഷാ കമീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ എന്ന നിലയിൽ, എനിവേർ രജിസ്‌ട്രേഷൻ, കംപ്ലീറ്റ് ഇ-സ്റ്റാമ്പിംഗ്, ഓൺലൈൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തുടങ്ങിയ പൗരസൗഹൃദ പരിഷ്‌കാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ചെന്നൈയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. നന്ദിനി നന്ദനാണ് ഭാര്യ, ദമ്പതികൾക്ക് ആദിയ എന്ന ഒരു മകളുണ്ട്.
ഇമ്പശേഖറിറിന്റെ പൂർവ്വികർ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ളവരാണ്. ബ്രിടീഷ് ഭരണകാലത്ത്, തോട്ടം തൊഴിലാളികളായി ജോലി ചെയ്യാൻ അവരെ അന്നത്തെ സിലോണിലേക്ക് കൊണ്ടുപോയിരുന്നു. ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിനുശേഷം, 1964-ൽ ലാൽ ബഹദൂർ ശാസ്ത്രി-ബണ്ഡാരനായകെ കരാറിൽ, അദ്ദേഹത്തിന്റെ മാതാപിതാക്കളെ മാതൃരാജ്യമായ ഇൻഡ്യയിലേക്ക് തിരിച്ചയച്ചു. ഗവൺമെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം, കുട്ടിക്കാലത്ത് ഐഎഎസ് ഓഫീസറാകാനും ഒരു ദിവസം ജില്ലാ കലക്ടർ സ്ഥാനം വഹിക്കാനും ആഗ്രഹിച്ചിരുന്ന അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
പ്രസംഗം, ക്വിസ് എന്നിവയിൽ അദ്ദേഹം നിരവധി സമ്മാനങ്ങൾ നേടി, മികച്ച അകാഡമിക് റെകോർഡുകൾ സ്വന്തമാക്കി. സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്ന് ജില്ലാ കലക്ടർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച ഏവർക്കും പ്രചോദനമാണ്. ഇതൊരു തുടക്കം മാത്രമാണെന്നും പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനും സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
Keywords: News, Kasaragod, Kerala, Collector, Inbasekar K, Inbasekar K taken charge as new collector of Kasaragod.
< !- START disable copy paste -->