ആഡംബര കാറിൽ വൻ കുഴൽ പണ വേട്ട; സംശയം തോന്നാതിരിക്കാൻ ഭാര്യയെ ഒപ്പമിരുത്തി
Aug 6, 2021, 23:10 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.08.2021) തലപ്പാടിയിൽ വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിൽ കുഴൽ പണം പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെയും മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്. 27.46 ലക്ഷം രൂപയാണ് കാറിൽ നിന്നും പിടികൂടിയത്.
സംഭവത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംശയം തോന്നാതിരിക്കാൻ ഇയാൾ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഡംബര വാഹനത്തിൽ കുഴൽ പണം കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ ഡി വൈ എസ് പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.
Keywords: News, Kasaragod, Manjeshwaram, Arrest, Case, Police, Top-Headlines, Illegal money seized in Manjeshwar.
< !- START disable copy paste -->