Water Project | രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയിലും ജലവിഭവ വകുപ്പും ത്രിതല പഞ്ചായതുകളും ഉപയോഗപ്പെടുത്താതെ ഒരു ശുദ്ധജല സ്രോതസ്; അവഗണനയിൽ മൊഗ്രാൽ കാടിയംകുളം പദ്ധതി
May 5, 2023, 12:36 IST
മൊഗ്രാൽ: (www.kasargodvartha.com) മൂന്ന് പതിറ്റാണ്ട് കാലമായി കാടുമൂടി നശിച്ചുകൊണ്ടിരിക്കുന്ന മൊഗ്രാലിലെ കാടിയംകുളം ശുദ്ധജല സ്രോതസ് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയിലും ഉപയോഗപ്പെടുത്താനാകാതെ ജല വിഭവ വകുപ്പും ത്രിതല പഞ്ചായതുകളും അവഗണിക്കുകയാണെന്ന് ആക്ഷേപം. ഒരു നാടിന്റെ മുഴുവനും ദാഹമകറ്റാനുള്ള ജലസമൃദ്ധി പ്രദേശമാണ് കാടിയംകുളമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇത് മനസിലാക്കിയാണ് 2001ൽ ജില്ലാ പഞ്ചായത് കുടിവെള്ള പദ്ധതി കൊണ്ടുവന്നത്. എന്നാൽ അതിന് അൽപായുസ് മാത്രമാണ് ഉണ്ടായത്. പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ആരും പ്രദേശം തിരിഞ്ഞു നോക്കിയതുമില്ല. കിണർ കുഴിച്ചതും,നിറയെ വെള്ളം ലഭിച്ചതും, ഷെഡ് നിർമിച്ചതുമാണ് മിച്ചം. മെയ് മാസം പിറന്നിട്ടും വേനൽ മഴ പോലും ലഭിക്കാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ സന്ദർഭത്തിൽ പോലും കാടിയംകുളത്തെ എന്നുമുള്ള ജലസമൃദ്ധി ചൂണ്ടിക്കാട്ടുകയാണ് നാട്ടുകാർ.
ഇത് ഉപയോഗപ്പെടുത്താൻ ജലവിഭവ വകുപ്പോ, ത്രിതല പഞ്ചായതുകൾക്കോ കഴിയുന്നില്ല. കാടിയംകുളം പ്രദേശത്തിന് സമീപമാണ് മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്കൂളും, സർകാർ യൂനാനി ഡിസ്പെൻസറിയും, അംഗൻവാടിയും സ്ഥിതിചെയ്യുന്നത്. ഇവിടെ കുടിവെള്ള ക്ഷാമവുമുണ്ട്. നേരത്തെ കാടിയംകുളം പ്രദേശം ജില്ലാ പഞ്ചായത് പ്രസിഡണ്ട് നേരിട്ട് സന്ദർശിച്ചിരുന്നു. എന്നിട്ടുപോലും സംസ്ഥാന സർകാരിന്റെ ജലജീവന് മിഷൻ പദ്ധതിയിലും കാടിയംകുളം ഇടം പിടിച്ചില്ല.
ജലസമൃദ്ധി പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർകാറുകൾ ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നിലും ഈ ജലസ്രോതസ് സംരക്ഷിക്കാൻ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇപ്പോൾ സമീപപ്രദേശത്ത് താമസിക്കുന്നവർക്ക് ഭീഷണിയായി കാടിയംകുളം കാടുമുടി ഇഴജന്തുക്കൾക്ക് താവളമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പരാതി. ഒപ്പം മാലിന്യ നിക്ഷേപവും പ്രദേശവാസികൾ പരാതിപ്പെടുന്നു.
Keywords: News, Kasaragod, Mogral, Water Project, Drinking Water, Complaint, Ignoring Mogral Kadiyamkulam water project.
< !- START disable copy paste -->