city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

ബേവിഞ്ച: (www.kasargodvartha.com) അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ ഇബ്രാഹിം ബേവിഞ്ചയ്ക്ക് (69) വിട. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബേവിഞ്ച ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്. മരണ വിവരം അറിഞ്ഞതുമുതൽ സാഹിത്യ കുലപതിയെ അവസാനമായി കാണാൻ വീട്ടിലേക്ക് നൂറുകണക്കിന് പേരാണ് എത്തിയത്.

Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ തുടങ്ങി നാനാതുറകളിലെ പ്രമുഖരും ശിഷ്യരും വർഷങ്ങളോളം അദ്ദേഹത്തിന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നവരും നാട്ടുകാരും ഇബ്രാഹിം ബേവിഞ്ചയ്ക്ക് വിട ചൊല്ലാനെത്തി. മലയാള സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉത്തരമലബാറിൽ നിന്നുള്ള അതുല്യ പ്രതിഭയയായിരുന്ന ഇബ്രാഹിം ബേവിഞ്ച വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അന്തരിച്ചത്.

മികച്ച അധ്യാപകന്‍, കോളമിസ്റ്റ്, അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, മാധ്യമ പ്രവർത്തകൻ, പ്രഭാഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കയ്യൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിനായി. പ്രശസ്‌ത ചിന്തകൻ കൂടിയായിരുന്ന ഇബ്രാഹിം ബേവിഞ്ച മലയാള നിരൂപണ ശാഖയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭ കൂടിയാണ്. മഹാകവി ടി ഉബൈദിനെ ഗുരു സ്ഥാനത്താണ് ഇബ്രാഹിം ബേവിഞ്ച കണ്ടിരുന്നത്. ടി ഉബൈദിനെ കുറിച്ച് പഠിക്കാനും എഴുതാനും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കാസർകോടിന് വലിയ നഷ്ടം തന്നെയാണ് ഇബ്രാഹിം ബേവിഞ്ചയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സാഹിത്യ പ്രതിഭയുടെ നിര്യാണത്തിൽ വിവിധ മേഖലയിലുള്ളവർ അനുശോചിച്ചു.

Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

മലയാള സാഹിത്യ ലോകത്തിന് നഷ്ടമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
                
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

ഇബ്രാഹിം ബേവിഞ്ചയുടെ വിയോഗം മലയാള സാഹിത്യ ലോകത്തിന് നഷ്ടമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. താനും ഇബ്രാഹിമും ഒരേ സമയത്ത് കാസർകോട് ഗവ. കോളജിൽ എംഎസ്എഫിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ചന്ദ്രിക വാരാന്തപ്പതിപ്പിലെ ഇബ്രാഹിമിന്റെ നിരൂപണങ്ങൾ പ്രസക്തമായിരുന്നു. തലയെടുപ്പുള്ള സാഹിത്യ നായകന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഇബ്രാഹിം കൈകാര്യം ചെയ്ത പ്രസക്തി എന്ന പംക്തി.

നല്ലൊരു വാഗ്മി കൂടിയായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങൾ ഇബ്രാഹിം മലയാളത്തിന് സംഭാവന ചെയ്തു. അനാരോഗ്യം അവശനാക്കിയില്ലായിരുന്നുവെങ്കിൽ എത്രയോ കനപ്പെട്ട പുസ്തകങ്ങൾ മലയാള സാഹിത്യത്തിന് ഇബ്രാഹിം ബേവിഞ്ചക്ക് സമ്മാനിക്കാൻ കഴിയുമായിരുന്നു. വടക്കൻ മണ്ണ് കൈരളിക്ക് സമ്മാനിച്ച വിസ്മയമാണ് ഇബ്രാഹിം ബേവിഞ്ചയെന്നും എംഎൽഎ കൂട്ടിച്ചർത്തു.

Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

പ്രചോദനം നൽകിയ വ്യക്തിത്വമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ
        
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

മലയാളം പഠിക്കാനും വായിക്കാനും തുടങ്ങിയ കാലംതൊട്ട് ചന്ദ്രികയിലെ ഇബ്രാഹിം ബേവിഞ്ചയുടെ പ്രസക്തി എന്ന കോളം ഇപ്പോഴും മനസിൽ നിന്ന് മാഞ്ഞ് പോയിട്ടില്ലെന്ന് എ കെ എം അശ്‌റഫ് എംഎൽഎ. താൻ ഗോവിന്ദപൈ കോളജിൽ പഠിക്കുമ്പോൾ അദ്ദേഹം ഇവിടെ ലക്ചറർ ആയിരുന്നു. ദീർഘ കാലത്തെ ബന്ധം പല രീതിയിലും പ്രചോദനം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

അറിവിൽ നിന്നും വിവേകത്തിലേക്കുള്ള തീർഥ യാത്രയായിരുന്നു ഇബ്രാഹിം ബേവിഞ്ചയുടേതെന്ന് കവി പി കെ ഗോപി പഠനവും മനനവും കർമ സപര്യയാക്കി മനുഷ്യൻ എന്ന പദത്തെ അന്വർഥമാക്കിയ സ്നേഹസമ്പന്നനാണ് വിട പറഞ്ഞ ഇബ്രാഹിം ബേവിഞ്ചയെന്ന് കവി പി കെ ഗോപി അനുസ്‌മരിച്ചു. അറിവിൽ നിന്ന് വിവേകത്തിലേക്കുള്ള തീർഥയാത്രയായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്തുകൾ. വറ്റാത്ത സർഗാത്മകത
ആ ഹൃദയത്തെ അവസാന ശ്വാസം വരെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. സത്യത്തെ മുൻനിർത്തിയ ആ എഴുത്തുകളെല്ലാം അദ്ദേഹത്തിൻ്റെ മാതൃകയും സ്മാരകവുമാണ്. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും തീരാദു:ഖത്തിൽ പങ്കുചേരുന്നു. ഈയടുത്ത് ഖാദർ പള്ളത്തിന്റെ കവിതാസമാഹാര പുസ്തകമായ 'ഒരിക്കലും അടയാത്ത വാതിൽ' പ്രകാശനത്തിന് കാസർകോട് വന്നപ്പോൾ ഇബ്രാഹിം ബേവിഞ്ചയെ നേരിട്ട് കാണണമെന്നുണ്ടായിരുന്നു. സമയപരിമിതി മൂലം അതിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കിന് മേൽവിലാസം ഉണ്ടാക്കിയ പ്രതിഭയെന്ന് റഹ്‌മാൻ തായലങ്ങാടി
              
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

വടക്കിന് മേൽവിലാസം ഉണ്ടാക്കിയ പ്രതിഭകളുടെ മുമ്പിൽ തന്നെ ഇബ്രാഹിം ബേവിഞ്ച ഉണ്ടായിരുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകരനുമായ റഹ്‌മാൻ തായലങ്ങാടി പറഞ്ഞു. ഇബ്രാഹിം തൻ്റെ ആരൊക്കെയോ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറിവിൽ നിന്നും വിവേകത്തിലേക്കുള്ള തീർഥയാത്രയായിരുന്നു ഇബ്രാഹിം ബേവിഞ്ചയുടേത്: കവി പി കെ ഗോപി
          
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

പഠനവും മനനവും കർമ്മ സപര്യയാക്കി മനുഷ്യൻ എന്ന പദത്തെ അന്വർത്ഥമാക്കിയ സ്നേഹസമ്പന്നനാണ് വിട പറഞ്ഞത്. അറിവിൽ നിന്ന് വിവേകത്തിലേക്കുള്ള തീർത്ഥയാത്രയായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്തുകൾ. വറ്റാത്ത സർഗ്ഗാത്മകത ആ ഹൃദയത്തെ അവസാന ശ്വാസം വരെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. സത്യത്തെ മുൻനിർത്തിയ ആ എഴുത്തുകളെല്ലാം അദ്ദേഹത്തിൻ്റെ മാതൃകയും സ്മാരകവുമാണ്. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും തീരാദു:ഖത്തിൽ പങ്കുചേരുന്നു.

ഈയടുത്ത് ഖാദർ പള്ളത്തിന്റെ കവിതാസമാഹാര പുസ്തകമായ ഒരിക്കലും അടയാത്ത വാതിൽ പ്രകാശനത്തിന് കാസർകോട് വന്നപ്പോൾ ഇബ്രാഹിം ബേവിഞ്ചയെ നേരിട്ട് കാണണമെന്നുണ്ടായിരുന്നു. സമയപരിമിതി മൂലം അതിന് കഴിഞ്ഞില്ല.

പ്രണാമം... പ്രണാമം...

വല്ലാത്തൊരു ശൂന്യത: എം എ റഹ്‌മാൻ
         
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

ഇബ്രാഹിം ബേവിഞ്ച എന്ന സുഹൃത്തും സഹപാഠിയും ഈ ഭൂമികയിൽ നിന്ന്‌ വിട വാങ്ങുമ്പോൾ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരു പാടാണ്. ഉത്തരദേശത്തിന്റെ സാംസ്കാരിക ഭൂമികയിൽ ആ നഷ്ട വ്യഥ വല്ലാത്തൊരു ശൂന്യത ഉണ്ടാക്കുന്നു. ബേവിഞ്ചയുടെ പഠന കാലം അദ്ദേഹത്തിന്റെ പ്രഭാഷണ കാലം കൂടിയായിരുന്നു. മലയാളം അസോസിയേഷൻ സെക്രട്ടറിയായി അവൻ മത്സരിച്ചപ്പോൾ ഹൃദയാവർജകങ്ങളായ പ്രസംഗങ്ങളായിരുന്നു കൈമുതൽ.

വായന അടിസ്ഥാന വിഭവമാക്കിയ ഒരെഴുത്തുകാരൻ ബേവിഞ്ചയുടെ ജനിതകത്തിലുണ്ടായിരുന്നു. അതീവ ഏകാഗ്രതയിലും സമഗ്രതയിലും പ്രഭാഷണം നിർവഹിക്കാനുള്ള സർഗാത്മകമായ ഒരു കഴിവ് അധ്യാപനത്തിലും നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രാന്തവൽക്കരിക്കപ്പെട്ട മുസ്ലിം സാംസ്കാരിക ചരിത്രത്തിന് ഒരു ഇടമുണ്ടാക്കാനും ആ രചനകൾക്ക് കഴിഞ്ഞു.

പ്രതിഭാധനനായ എഴുത്തുകാരന്‍: ഹമീദ് കാവില്‍
           
Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

അധ്യാപകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഇബ്രാഹിം ബേവിഞ്ച മലയാള സാഹിത്യ നിരൂപണശാഖയില്‍ തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭാധനനാണ്.
ഉത്തര കേരളത്തിലെ സപ്തഭാഷ സംഗമ ഭൂമിയില്‍ നിന്നും മലയാള സാഹിത്യവിമര്‍ശനഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം, സാംസ്‌കാരിക സമന്വയത്തിന്റെയും സനാതന മൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിച്ചിരുന്നതായി നമുക്ക് അദ്ദേഹത്തെ വായിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

വിശുദ്ധ ഖുര്‍ആന്റെ സാരസമ്പത്തിനെ സൗന്ദര്യബോധത്തോടെ ഗ്രഹിച്ച ഇബ്രാഹിം ബേവിഞ്ചയുടെ നിരീക്ഷങ്ങള്‍ക്ക് വ്യക്തമായ ദിശാബോധമുണ്ട്. സ്വന്തം വേരുകളില്‍ അഭിമാനപൂര്‍വ്വം ഉറച്ചുനിന്ന് പുതിയ ആശയങ്ങളുടെ ആകാശത്തേക്ക് ഉയരുന്ന വിധം അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുകള്‍ക്ക് വലിയ തലത്തില്‍ എത്താന്‍ മാത്രം വിശാലതയുണ്ട്. ഇബ്രാഹിം ബേവിഞ്ചയുടെ പ്രസിദ്ധീകൃതവും അല്ലാത്തതുമായ പുസ്തകങ്ങളും ലേഖനങ്ങളും ഏറെയുണ്ട്. ഒരെഴുത്തുകാരന്റെ സാഹിതീ സേവനം സത്യസന്ധമായിരിക്കണമെന്ന് ഇബ്രാഹിം ബേവിഞ്ച പല വീക്ഷണങ്ങളിലൂടെ അനുവാചകരില്‍ അടയാളപ്പെടുത്തുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി മലയാള വായനക്കാരുമായി മനസ്സു പങ്കുവെച്ചിരുന്ന ഇബ്രാഹിം ബേവിഞ്ചയുടെ വിയോഗം മലയാള സാഹിത്യ ശാഖക്കും, കാസര്‍കോട് സാഹിത്യ മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ്.

പ്രാര്‍ത്ഥനയോടെ...

മലായാള സാഹിത്യ ലോകത്തിന്‌ കനത്ത നഷ്ടമെന്ന് കെ എം സി സി

ഇബ്രാഹിം ബേവിഞ്ചയുടെ നിര്യാണത്തിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി അനുശോചിച്ചു. ചന്ദ്രികയിലെ 'പ്രസക്തി'എന്ന കോളത്തിലൂടെ ഏറ്റവുമധികകാലം ആനുകാലിക പ്രസക്ത്മായ വിഷയങ്ങൾ ലളിതമായി വായനക്കാരിലേക്കെത്തിച്ചിരുന്ന ഇബ്രാഹിം ബേവിഞ്ചയുടെ വിയോഗം മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജെനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അനുസ്മരിച്ചു.

Ibrahim Bevinja | വടക്കിന്റെ സാഹിത്യകാരൻ ഇനി ഓർമകളിൽ; ഇബ്രാഹിം ബേവിഞ്ചയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നിര്യാണത്തിൽ അനുശോചന പ്രവാഹം

വെൽഫെയർ പാർടി അനുശോചിച്ചു

പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ വിയോഗത്തിൽ വെൽഫെയർ പാർടി കാസർകോട് ജില്ലാ കമിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗംകാസർകോടിന് തീരാ നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു.

Keywords: News, Bevinja, Kasaragod, Kerala, Obituary, Writer, Ibrahim Bevinja now in memories.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia