city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവ് സ്വയം തീകൊളുത്തി

റാന്നി: (www.kasargodvartha.com 31.05.2017) ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവ് സ്വയം തീകൊളുത്തി. രണ്ടുപേരും ആശുപത്രിയില്‍ മരിച്ചു. തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍ ഉഴത്തില്‍വടക്ക് മോഹനന്‍ (49), ഭാര്യ ഓമന (47) എന്നിവരാണു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ആദ്യം ഭര്‍ത്താവും പിന്നീടു ഭാര്യയും മരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മന്ദിരം ജംഗ്ഷന്‍ പന്തളം മുക്ക് റോഡില്‍ ചുട്ടിപ്പാറ ജംഗ്ഷനു സമീപമാണു സംഭവം.

റാന്നിയില്‍നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ദമ്പതികളെ ആദ്യം റാന്നി താലൂക്കാശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചത്. അധികം വെകാതെ തന്നെ മോഹനന്‍ മരിച്ചു. 90% പൊള്ളലേറ്റ ഓമന രാത്രി ഒമ്പതരയോടെയാണ് മരിച്ചത്.

ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവ് സ്വയം തീകൊളുത്തി

കുടുംബകലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ മോഹനന്റെ മദ്യപാനവും കുടുംബകലഹവും മൂലം ദമ്പതികള്‍ അകല്‍ച്ചയിലായിരുന്നു. വിവാഹിതരായ പെണ്‍മക്കളുടെ വീടുകളിലും ചുട്ടിപ്പാറയില്‍ വേലയ്ക്കു നില്‍ക്കുന്ന വീട്ടിലുമായാണ് ഓമന താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് കൈ ഞരമ്പ് മുറിച്ചും കീടനാശിനി കഴിച്ചും ആത്മഹത്യക്കു ശ്രമിച്ച മോഹനന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സകഴിഞ്ഞ് മടങ്ങിവന്നതിനു പിന്നാലെയാണു സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ കൊലപാതകത്തിന് തയാറെടുത്താണു മോഹനന്‍ ഓമനയെത്തേടി അവര്‍ ജോലിചെയ്യുന്ന വീടിനു സമീപമെത്തിയത്.

രണ്ടു പാത്രങ്ങളിലായി പെട്രോള്‍, നേര്‍പ്പിക്കാത്ത ആസിഡ് എന്നിവ സൂക്ഷിച്ച ബിഗ്‌ഷോപ്പറുമായി പന്തളംമുക്ക് റോഡിലെത്തിയ മോഹനന്‍, ഭാര്യയെ അനുനയത്തില്‍ അവിടേക്കു വിളിച്ചുവരുത്തി. ഒന്നിച്ചു താമസിക്കണമെന്ന ആവശ്യം ഭാര്യ നിരാകരിച്ചതിനേത്തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും ദേഹത്തു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡില്‍ 50 മീറ്ററിലേറെ മരണ വെപ്രാളത്തോടെ ഓടി. അലര്‍ച്ചകേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ റോഡിന്റെ വശങ്ങളില്‍ ഇരുവരും വീണുരുണ്ടു. ഈ ഭാഗത്തെ പുല്ലും ചെടികളും കരിഞ്ഞനിലയിലാണ്. നാട്ടുകാര്‍ വെള്ളമൊഴിച്ചും മണല്‍ വാരിയിട്ടും ഒരുവിധം തീയണച്ചെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇരുവരും മരണത്തിന് കീഴടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, Medical College, Top-Headlines, Murder, suicide, Burnt, Death, Deadbody, Top-Headlines, news, Husband kills wife and self.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia