city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt. Scheme | ഭാര്യയും ഭർത്താവും ഒരുമിച്ച് 1154 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ ആജീവനാന്തം പതിനായിരം രൂപ പെൻഷൻ നേടാം; അറിയാം ഈ സർകാർ പദ്ധതി

ന്യൂഡെൽഹി: (www.kasargodvartha.com) സമ്പന്നമായ ഒരു ഭാവിയാണ് നാമെല്ലാവരും സങ്കൽപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, നമ്മളിൽ ഭൂരിഭാഗവും വളരെ നേരത്തെ തന്നെ സമ്പാദിക്കാൻ തുടങ്ങുന്നു. വാർധക്യത്തിൽ ആളുകൾ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ തുടങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. ഈ പ്രായത്തിൽ അവർക്ക് സമ്പാദിക്കാനുള്ള മാർഗം പോലുമില്ല. അതിനാൽ നിങ്ങളുടെ വാർധക്യ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കേന്ദ്ര സർകാരിന്റെ മികച്ചൊരു പദ്ധതിയുണ്ട്.
  
Govt. Scheme | ഭാര്യയും ഭർത്താവും ഒരുമിച്ച് 1154 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ ആജീവനാന്തം പതിനായിരം രൂപ പെൻഷൻ നേടാം; അറിയാം ഈ സർകാർ പദ്ധതി

അടൽ പെൻഷൻ യോജന (Atal Pension Yojana) എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതിൽ നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഒരുമിച്ച് നിക്ഷേപം ആരംഭിക്കാം. ഇരുവരുടെയും പ്രായം 60 വയസ് ആകുമ്പോൾ. രണ്ടുപേർക്കും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ ലഭിക്കും. ഈ പദ്ധതിയിൽ ധാരാളം ആളുകൾ നിക്ഷേപം നടത്തുന്നുണ്ട്.

പദ്ധതിയുടെ നിയമങ്ങൾ അനുസരിച്ച്, 18 നും 40 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി, അപേക്ഷകൻ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്സ് അകൗണ്ട് തുറക്കണം. എല്ലാ മാസവും 42 രൂപ മുതൽ 1454 രൂപ വരെ അടയ്ക്കാം. പ്രായം കൂടുന്നതിന് അനുസരിച്ച് മാസം അടവ് കൂടും. വരിക്കാരൻ മാസം തോറും കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. മൊബൈൽ നമ്പറും ആധാറും ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും. ആജീവനാന്ത പെൻഷനാണ് പദ്ധതിയിലൂടെ സർകാർ ഉറപ്പാക്കുന്നത്. വരിക്കാരന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും.

നിങ്ങൾ 30-ാം വയസിൽ 5000 രൂപ പെൻഷന് വേണ്ടി ഈ പദ്ധതിയിൽ അപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾ എല്ലാ മാസവും അടൽ പെൻഷൻ യോജനയിൽ 577 രൂപ നിക്ഷേപിക്കേണ്ടിവരും. നിങ്ങൾക്ക് 60 വയസ് ആകുമ്പോൾ. അതിനുശേഷം എല്ലാ മാസവും 5000 രൂപ പെൻഷൻ ലഭിക്കും. മറുവശത്ത്, നിങ്ങൾ നിങ്ങളുടെ ഭാര്യയോടൊപ്പം ഈ സ്കീമിൽ അപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് (577 + 577) 1154 രൂപ ഈ സ്കീമിൽ നിക്ഷേപിക്കേണ്ടിവരും. നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും 60 വയസ് ആകുമ്പോൾ 5000 + 5000 = 10,000 രൂപ പെൻഷൻ ലഭിക്കും.

18 വയസിൽ ചേരുന്നൊരാൾക്ക് മാസത്തിൽ 1000 രൂപ പെൻഷൻ മതിയെങ്കിൽ മാസം 42 രൂപ അടച്ചാല്‍മതി. 2000 രൂപ മാസ പെൻഷൻ ലഭിക്കാൻ 84 രൂപയും 3000 രൂപ പെൻഷൻ ലഭിക്കാൻ 126 രൂപയും 4000 രൂപ ലഭിക്കാൻ 168 രൂപയുമാണ് അടക്കേണ്ടത്. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെൻഷൻ ലഭിക്കും. 60 വയസിന് മുൻപ് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അടച്ച തുക തിരികെ ലഭിക്കും.

അടല്‍ പെന്‍ഷന്‍ യോജനയില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതി ഉളവുണ്ട്. സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50000 രൂപ വരെ ഇളവ് അനുവദിക്കും. അടൽ പെൻഷൻ യോജനയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയ വളരെ ലളിതമാണ്. https://enps(dot)nsdl(dot)com/eNPS/NationalPensionSystem(dot)html സന്ദർശിച്ച് നിങ്ങൾക്ക് ഈ സ്കീമിന് എളുപ്പത്തിൽ അപേക്ഷിക്കാം.

Keywords:  New Delhi, India, News, Top-Headlines, Government, Pension, Cash, Husband And Wife Will Get Monthly Ten Thousand Pension After Investing In This Scheme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia