city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Village | ഇത് അവിശ്വസനീയമായ ഒരു നാട്! മഴക്കാലം തുടങ്ങിയാൽ മാസങ്ങളോളം പുറം ലോകം കാണാത്ത കാടമന നിവാസികൾ

മുള്ളേരിയ: (www.kasargodvartha.com) അവിശ്വസനീയമെന്ന് തോന്നിയേക്കാം, എന്നാൽ യഥാർഥ കഥയാണിത്. ഉദുമ മണ്ഡലത്തിലെ ദേലംപാടി കാടമന ഗ്രാമത്തിൽ മാസങ്ങളോളം പുറം ലോകം കാണാനാവാതെ നരകതുല്യമായ ജീവിതം നയിക്കുന്ന 35 ഓളം കർഷക കുടുംബങ്ങൾ ജീവിച്ച് വരികയാണ്. ജൂണിന് മുൻപ് അടുത്ത വർഷം വരെ കാലയളവിലേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ വിടുകളിൽ ശേഖരിച്ച് വെക്കും. പയസ്വിനി പുഴക്ക് കുറുകെ കാടമന - കാറഡുക്ക പഞ്ചായതുകളുടെ അതിർത്തിയായ കാടമന പ്രദേശത്ത് ഒരുതൂക്കുപാലമുണ്ട്.

Village | ഇത് അവിശ്വസനീയമായ ഒരു നാട്! മഴക്കാലം തുടങ്ങിയാൽ മാസങ്ങളോളം പുറം ലോകം കാണാത്ത കാടമന നിവാസികൾ

2011 ലാണ് പാലം നിർമിച്ചത്. അതിന് ശേഷം അറ്റകുറ്റപണിയൊന്നും നടന്നിട്ടില്ല. ഇവിടുത്തെ ജനങ്ങൾ ഏതൊരാവശ്യത്തിനും മുള്ളേരിയ ടൗണിനെയാണ് ആശ്രയിക്കുന്നത്. 26 ഓളം വിദ്യാർഥികൾ ജീവൻ പണയം വച്ച് തൂക്കുപാലത്തിലൂടെയാണ് മുള്ളേരിയയിലെയും കാറഡുക്കയിലെയും ഗവ. സ്‌കൂളുകളിൽ പഠിക്കാനെത്തുന്നത്. മഴക്കാലത്ത് പയസ്വിനി പുഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതോടെ സാധാരണക്കാരായ കർഷകരുടെ യാത്ര മുടങ്ങും. മഴയ്ക്ക് ശേഷം പുഴയിൽ വെള്ളം കുറയുന്നതോടെ താത്കാലികമായി റോഡ് നിർമിച്ച് കാറുകൾ, ബൈകുകൾ, ജീപുകൾ എന്നിവ ഓടും. ഇപ്പോൾ അഡൂർ പാണ്ടി വഴി കാടമനയിൽ എത്തണമെങ്കിൽ ജീപിന് 3000 രൂപ വാടക നൽകണം.

രോഗം ബാധിച്ചവരെ ചുമന്നാണ് ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നത്. കഴിഞ്ഞ ദിവസം, ഹൃദയാഘാതമുണ്ടായ വ്യക്തിയെ പ്രദേശത്തെ യുവാക്കൾ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. പാമ്പുകടിയേറ്റ യുവാവിനെ ചികിത്സക്ക് കൊണ്ടുപോയതും ചുമന്നാണ്. തെങ്ങ്, കവുങ്ങ്, വാഴ, നെൽകൃഷി ചെയ്യുന്ന കർഷക ജനത തിങ്ങി വസിക്കുന്ന കേരള - കർണാടക അതിർത്തിയായ ഓണം കേറാമൂലയിൽ വികസനത്തിൻ്റെ വെള്ളിവെളിച്ചം കടന്നിട്ടില്ല.

Village | ഇത് അവിശ്വസനീയമായ ഒരു നാട്! മഴക്കാലം തുടങ്ങിയാൽ മാസങ്ങളോളം പുറം ലോകം കാണാത്ത കാടമന നിവാസികൾ

സി ടി അഹ്‌മദ്‌ അലി മന്ത്രിയായിരിക്കുമ്പോൾ മുൻകൈയെടുത്ത് അന്നത്തെ ഉദുമ എംഎൽഎയുടെയും ആസ്തി തുക ഉപയോഗിച്ചാണ് തൂക്കുപാലം നിർമിച്ചത്. മഴക്കാലത്ത് പയസ്വിനിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതോടെ പാലത്തിലും വെള്ളം കയറുന്നു. ഈ പാലത്തിലൂടെയാണ് പിഞ്ചു കുട്ടികളടക്കം പഠനത്തിനായി പോകുന്നത്. മാസങ്ങളോളം വേണ്ട നിത്യോപയോഗ സാധനങ്ങൾ മുൻകരുതലായി കരുതാനാവാത്തവർക്ക് പട്ടിണി കിടക്കേണ്ട അവസ്ഥയുമാണുള്ളത്.

Keywords: News, Kerala, Kasaragod, Mulleria, Delampady, Kadamana, Rain, Village, Road, Student, School, How residents of an isolated village live during rainy season.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia