ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Sep 28, 2020, 19:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ പഞ്ചായത്ത് പരിധിയിലെ എൻ വി ദേവകിയാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത പ്രകടപ്പിച്ച ഇവരെ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസറ്റീവ് കണ്ടെത്തിയത്.
ബദിയടുക്ക ഉക്കിനടുക്ക ഗവ: മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ച ഇവർ അവിടെ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
Keywords: Kerala, News, Kasaragod, Kanhangad, Death, Top-Headlines, COVID-19, Corona, Treatment, Hospital, Housewife, Housewife who was undergoing treatment for COVID died.