ഭാര്യയെ കാണാനില്ലെന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി; ഭര്‍ത്താവിന്റെ സഹോദരിയുടെ മകനോടൊപ്പം യുവതി ഗള്‍ഫിലെത്തിയതായി പോലീസ്
Apr 7, 2017, 17:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/04/2017) ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ചന്തേര പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ സഹോദരിയുടെ മകനോടൊപ്പം യുവതി ഗള്‍ഫിലുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചെറുവത്തൂർ മാണിയാട്ടെ വി പൂജയെ(25) കാണാനില്ലെന്ന് കാട്ടിയാണ് ഭര്‍ത്താവ് കോളിയടുക്കം പെരുമ്പടവിലെ അനില്‍ വിജയന്‍ ഗള്‍ഫില്‍നിന്നുമെത്തി പോലീസില്‍ പരാതി നല്‍കിയത്.
പൂജ അനില്‍വിജയന്റെ സഹോദരിയുടെ മകന്‍ റെജിനേഷിനൊപ്പം ഗള്‍ഫിലുള്ളതായാണ് പോലീസ് പറയുന്നത്. ഭാര്യ റെജിനേഷിനൊപ്പമാണുള്ളതെന്ന അനില്‍വിജയന്‍ നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. 2012ലായിരുന്നു പൂജയും അനില്‍ വിജയനും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ബുധനാഴ്ചയാണ് യുവതിയെ കാണാതായത്.
പോലീസ് റെജിനേഷിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് ഇവരോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുദിവസത്തിനകം നാട്ടിലേക്ക് തിരിക്കുമെന്ന് പൂജയും റെജിനേഷും വീട്ടുകാര്‍ മുഖേന പോലീസിനെ അറിയിച്ചിരിക്കുകയാണ്. ഭാര്യയുടെ എല്ലാ കാര്യങ്ങളും നോക്കാറുണ്ടെന്നും ചിലവിന് പണം അയച്ചു കൊടുക്കാറുണ്ടെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, House Wife, Husband, Missing, Police, Complaint, Investigation, Gulf, House wife goes missing; Husband lodges complaint.