ആടുഫാം ഉടമയെ തേടിയെത്തിയ പോലീസ് ഭാര്യയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി; കേസുകള്‍ ചുമത്തി പോലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ആരോപണം
Aug 21, 2017, 12:30 IST
കാസര്‍കോട് : (www.kasargodvartha.com 21.08.2017) ആടുഫാം ഉടമയായ ഗൃഹനാഥനെ പോലീസ് കേസുകളില്‍ കുടുക്കി നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. കുമ്പള ബംബ്രാണ ഉളുവാറിലെ അബ്ദുല്‍ ലത്വീഫിനെയാണ് പോലീസ് ഏറെ നാളായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐയും അഞ്ചുപോലീസുകാരും മണല്കടത്തുകേസുമായി ബന്ധപ്പെട്ട് ലത്വീഫിനെ അന്വേഷിച്ചെത്തിയിരുന്നു. ഈ സമയം വീട്ടുപറമ്പിലെ ആടുഫാമിലായിരുന്ന ലത്വീഫ് പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ഈ വിവരമറിഞ്ഞ പോലീസ് സംഘം ഭാര്യ ഫൗസിയക്കുനേരെ തിരിയുകയും തള്ളിവീഴ്ത്തുകയും ചവിട്ടിപ്പരിക്കേല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വീഴ്ചയില്‍ കാലെല്ല് പൊട്ടിയ ഫൗസിയ (34) കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഫൗസിയയെ മര്ദിച്ചതിനുപുറമെ വീടിന്റെ അലമാരയുംമറ്റും പോലീസ് അടിച്ചുതകര്‍ത്തതായും ലത്വീഫ് ആരോപിച്ചു.
പത്തുദിവസം മുമ്പ് പോലീസ് നാട്ടില്‍ നിന്നും മണല്‍കടത്തുമായി ബന്ധപ്പെട്ട് ഒരു വാഹനം പിടികൂടിയിരുന്നു. ഈ കേസില്‍ ഡ്രൈവര്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഈ മണല്വാഹനത്തിന്റെ ഉടമസ്ഥനാണെന്ന് കാണിച്ച് ലത്വീഫിനെ പോലീസ് കേസില്‍ പ്രതിയാക്കി. ഇതിന്റെ പേരിലാണ് ലത്വീഫിനെ അന്വേഷിച്ച് പോലീസെത്തിയത്. എന്നാല്‍ മണല്‍ വാഹനത്തിന്റെ ഉടമസ്ഥന് താനല്ലെന്നും പൂര്‍വ വിരോധം വെച്ച് തന്നെ പ്രതിയാക്കി ഉപദ്രവിക്കുകയാണെന്നും ലത്വീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ പോലീസ് ഇതുമായി ബന്ധപ്പെട്ട് കൃത്യമായി കോടതിയില്‍ ഹാജരാകുന്നുണ്ട്. ഇതിനിടയിലാണ് മണല്‍ വാഹനത്തിന്റെ പേരില്‍ ലത്വീഫിനെതിരെ കേസെടുത്തിരിക്കുന്നത്.
വീടുകയറി പോലീസ് അതിക്രമം നടത്തിയതിനെതിരെ ഫൗസിയ പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയതോടെ വേറൊരു കേസ് കൂടി പോലീസ് തനിക്കെതിരെ ചുമത്തിയിരിക്കുകയാണെന്ന് ലത്വീഫ് പറഞ്ഞു. പോലീസിനെതിരെ ഭീഷണിമുഴക്കിയെന്നാണ് ലത്വീഫിനെതിരായ പുതിയ കേസ്. നാലുവര്‍ഷം മുമ്പാണ് ലത്വീഫ് വീട്ടുപറമ്പില്‍ ആടുഫാം തുടങ്ങിയത്. ഫാമില്‍ ആദ്യം മൂന്ന് അടുകളാണുണ്ടായത്. ഇപ്പോള്‍ 40 ആടുകള്‍ ഫാമിലുണ്ട്. നല്ല രീതിയില്‍ ഫാം നടത്തി ഭാര്യയും ആറു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തന്നെ ക്രിമിനലായും ഗുണ്ടയായും ചിത്രീകരിച്ച് പോലീസ് കെട്ടിച്ചമച്ച കേസുകളില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ലത്വീഫ് ആരോപിച്ചു.
ലത്വീഫിന്റെ പാസ്പോര്‍ട്ട് മൂന്നുവര്‍ഷം മുമ്പ് പോലീസ് പിടിച്ചുവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസ് ഉപദ്രവിക്കുന്നതായി ലത്വീഫ് പറയുന്നു. അധോലോകനായകന്‍ ഛോട്ടാരാജനുമായി ബന്ധമുണ്ടെന്നാരോപിച്ച് മുമ്പ് തന്നെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും എന്നാല്‍ തനിക്കെതിരായ കേസുകളില്‍ തെളിവില്ലെന്നു കണ്ടെത്തി പോലീസ് വെറുതെ വിടുകയാണ് ചെയ്യാറുള്ളതെന്നും ലത്വീഫ് വ്യക്തമാക്കി. നിരപരാധിയായ തന്നെയും കുടുംബത്തെയും വേട്ടയാടുന്ന രീതി പോലീസ് അവസാനിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും നീതിക്കുവേണ്ടി നിയമയുദ്ധം നടത്തുമെന്നും ലത്വീഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, complaint, Assault, Police, case, House wife assaulted by police, complaint lodged
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, complaint, Assault, Police, case, House wife assaulted by police, complaint lodged