city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | പകൽച്ചൂട്: പുല്ലിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു; ആളപായമില്ല

കാ​ഞ്ഞ​ങ്ങാ​ട്: (www.kasargodvartha.com) പുല്ലിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ആളപായമില്ല. പെ​രി​യ ക​നി​യം കു​ണ്ട് ത​ന്നി​ത്തോ​ടി​ലെ വേണുവി​ന്റെ വീടിനാണ് തീപിടിച്ചത്. ഉണങ്ങിയ പുല്ലിൽ പാ​റ​പ്പു​റ​ത്ത് പി​ടി​ച്ച തീ ​വീ​ട്ടി​ലേ​ക്ക് പട​രു​ക​യാ​യി​രു​ന്നു. പകൽച്ചൂടാണ് അപകടത്തിന് വഴിവച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുടുംബാംഗങ്ങളുടെ രേ​ഖ​ക​ൾ, വ​സ്ത്ര​ങ്ങ​ൾ തുടങ്ങിയവ കത്തിനശിച്ചു.
          
Fire | പകൽച്ചൂട്: പുല്ലിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു; ആളപായമില്ല

പാ​ച​ക വാ​ത​ക സി​ലി​ൻഡ​ർ പു​റ​ത്തേ​ക്ക് മാ​റ്റി​യ​തി​നാ​ൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒഴിവായി. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാ​ട്ട് ​നി​ന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പിവി പവിത്രന്റെ നേതൃത്വത്തിൽ അ​ഗ്നി​ര​ക്ഷ സേനയെത്തിയാ​ണ് തീ​യ​ണ​ച്ച​ത്. ബേ​ക്ക​ൽ എ​സ്ഐ എം ​ര​ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
            
Fire | പകൽച്ചൂട്: പുല്ലിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു; ആളപായമില്ല

പകലുകൾക്ക് ചൂടു കൂടിയതോടെ വിവിധയിടങ്ങളിൽ തീപ്പിടിത്തത്തിനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Fire, Fire Force, Accident, House Gutted in Fire.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia