ഒരു ദിവസം ശബ്ദം ഒഴിവാക്കൂ; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍
Apr 22, 2017, 17:00 IST
തിരുവനന്തപുരം: (www.kasargodvartha.com 22.04.2017) സംസ്ഥാനത്ത് ഏപ്രില്‍ 26 ന് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കും. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്കരണ ദിവസമായ ഏപ്രില്‍ 26ന് ശബ്ദ മലിനീകരണത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഇങ്ങനെയൊരു ഹര്‍ത്താല്‍.
കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ശബ്ദ മലിനീകരണത്തിനെതിരെ ഹര്‍ത്താന്‍ ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോണ്‍ വിമുക്ത ദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്രയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഒരു ദിവസം എല്ലാവരും പൂര്‍ണമായി ഹോണ്‍ ഒഴിവാക്കുവാന്‍ ശ്രമിക്കണമെന്നും ശബ്ദ മലിനീകരണത്തിനെതിരെ നടത്തുന്ന യഞ്ജത്തില്‍ എല്ലാവരും പങ്കാളികളായി ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാവരും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Vehicles, State, Harthal, Kerala, India, Minister, Horn, Sound Pollution, April, Awareness, Government, Medical Association.