city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ; ആദ്യ ഘട്ടത്തിൽ ആയിരം പേർ; മാതൃകയായി കാസർകോട്

കാസർകോട്: (www.kasargodvartha.com 04.09.2020) കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പിലാക്കി കാസർകോട് ജില്ലാ ഭരണകൂടം. ആദ്യ ഘട്ടത്തിൽ ആയിരം പേർക്കാണ് വീട്ടിൽ ചികിത്സ നൽകുന്നത്. രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക.


കൃത്യമായ ആസൂത്രണം മുൻകൂട്ടി നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവർത്തനം ജില്ലയ്ക്കകത്തു ആരംഭിച്ചത്. ഇതിന്റെ ഭാഗമായി താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വാർഡുതല ജാഗ്രത സമിതികളേയും കോർത്തിണക്കിക്കൊണ്ടാണ് ജില്ലാതലത്തിൽ ഏകോപനം നടത്തുന്നത്. കോവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതാത് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറുകയും, രോഗികളുമായി ആരോഗ്യപ്രവർത്തകർ നേരിട്ട് സംസാരിച്ചു ലക്ഷണങ്ങൾ ഇല്ലാത്തവരാണെങ്കിൽ വീടുകളിൽ ഐസൊലേഷൻ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികൾ ഉറപ്പുവരുത്തിയതിന് ശേഷമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോടുകൂടി വീടുകളിൽ ചികിത്സ നടത്തുന്നത്. 

ഇത്തരത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ നിൽക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുകയും റിപ്പോർട്ട് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്യുന്നു. ചികിത്സയിലുള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാ കൺട്രോൾസെല്ലിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നൽകി നിയമിക്കുകയും ചെയ്തിട്ടുണ്ട്. 

രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ധം ലഘൂകരിക്കുന്നതിനും വേണ്ടി ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസിലിങ് സേവനവും നൽകുന്നുണ്ട്. രോഗികളുടെ രക്തത്തിലെ ഓക്സിജൻ അളവ്, പൾസ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാൻ ആവശ്യമായ പൾസ് ഓക്സിമീറ്റർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ഇതിന്റെ റീഡിങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് രോഗികൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുകയും റീഡിങ് വ്യത്യാസം വന്നാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരെ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കോ മറ്റു കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. രോഗലക്ഷണങ്ങൾ കൂടുതലാകുകയാണെങ്കിൽ ഇവർക്കായി ജില്ലാ ജനറൽ ആശുപത്രികളിൽ വിദഗ്‌ധ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ; ആദ്യ ഘട്ടത്തിൽ ആയിരം പേർ; മാതൃകയായി കാസർകോട്


നിലവിൽ 108 ആംബുലൻസുകൾ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൂടുതൽ സ്വകാര്യ വാഹനങ്ങളെ കൂടി ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 1006 പേരാണ് നിലവിൽ ഇതുവരെയായി ജില്ലയ്ക്കകത്തു വീടുകളിൽ ചികിത്സ തേടിയത്. ഇതിൽ 311 പേർ ഇതിനോടകം രോഗവിമുക്തി നേടി എന്നത് ഏറെ ശ്രദ്ധേയ വസ്തുതയാണ്.അജാനൂർ, ചെമ്മനാട്, പള്ളിക്കര ഗ്രാമ പഞ്ചായത്തുകൾ, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ വീടുകളിൽ ചികിത്സയിലുള്ളത്.

ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെയും ഈ പ്രവർത്തനം നല്ല രീതിയിൽ മൂന്നോട്ട് പോകുന്നു.


ഡോ. എ.വി. രാംദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)

ലക്ഷണമില്ലാത്ത രോഗികളെ വീട്ടിൽ കിടത്തിചികിത്സിക്കുക എന്ന ദൗത്യം സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത് കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ആറു മാസത്തിലധികമായി ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ തന്നെയാണ്. ജനജാഗ്രതാ സമിതികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃത്യമായ ഇടപെടൽ ആവശ്യമായ ആയ മേഖലയാണ് എന്ന തിരിച്ചറിവ് ഈ പ്രവർത്തനത്തിലേക്ക് പോകുമ്പോൾ ഉണ്ടായിരുന്നു. താഴെത്തട്ടിലെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യപ്രവർത്തകരും തന്നെയാണ് ഈ പ്രവർത്തനം ജില്ലയിൽ വലിയ വിജയമാക്കിയതിൻറെ ഏറ്റവും വലിയ ഘടകം . ചികിത്സയിലുള്ള രോഗികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പു വരുത്തുവാനും ആയത് ജില്ലാ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുവാനും നല്ല ജാഗ്രത ജീവനക്കാർ കാണിക്കുന്നു കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ജില്ല എന്ന അർത്ഥത്തിൽ ചികിത്സാ മേഖലയിലെ ഈ ഇടപെടലും ജനകീയ പിന്തുണയുടെയും വിവിധ വകുപ്പുകളുടെ കൂട്ടായ്മയുടെയും കരുത്തിൽ വൻ വിജയമാവുന്നു എന്ന് തന്നെയാണ് ഇന്ന് വരെയുള്ള പ്രവർത്തനാനുഭവങ്ങൾ തെളിയിക്കുന്നത്.

ഡോ.റിജിത്ത്കൃഷ്ണൻ ,ജില്ലാനോഡൽ ഓഫിസർ സി എഫ് എൽ ടി സി

ജില്ലയിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 20സി എഫ് എൽ ടി സികൾ (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) തുടങ്ങാനും 4000 ബെഡുകൾ തയ്യാറാക്കാനും ആണ് ജില്ലാ ഭരണകൂടം ലക്ഷ്യമിട്ടത്. നിലവിൽ 10 സി എഫ് എൽ ടി സി കളിലായി ആയി 1500 ബെഡ്ഡുകൾ ആണ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളത്. കാസർകോട് ജില്ലയുടെ ആരോഗ്യ സംവിധാനത്തിലെ ഏറ്റവും വലിയ പരിമിതികളിൽ ഒന്നാണ് ജീവനക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവ്, ഒപ്പം തന്നെ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ എണ്ണത്തിലുള്ള കുറവും. ഈ പരിമിതികളെ മറികടക്കാനാണ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് ആദ്യമായി ജില്ലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. വളരെ കൃത്യമായ രീതിയിൽ ജില്ലയ്ക്കകത്ത് ഇത് നടപ്പിലാക്കി വരുന്നു. ഇന്നു വീട്ടിൽ ചികിത്സയിലുള്ള രോഗികളുടെ കാര്യക്ഷമമായ നിരീക്ഷണം ഉറപ്പുവരുത്താനും അതോടൊപ്പം സി എഫ് എൽ ടി സി കളിൽ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ കൂടുതൽ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള രോഗികൾക്ക് കൃത്യമായി ലഭ്യമാക്കാനും സാധിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്.


Keywords: Kasaragod, News, Kerala, COVID-19, Test, House, Treatment, Health-Department, Top-Headlines,  Home treatment for COVID patients; Kasargod becomes a model

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia