city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനസേവനം കർമമായി കണ്ട കുട്ടിക്കാലം; എവിടെയും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത്; പുതിയ കലക്ടറിൽ ഏറെ പ്രതീക്ഷയോടെ കാസർകോട്

കാസർകോട്: (www.kasargodvartha.com 08.07.2021) സിവിൽ സെർവീസ് പരീക്ഷയിൽ 69-ാം റാങ്കോടെ ഐ എ എസ് സ്വന്തമാക്കിയ പ്രതിഭയാണ് പുതിയ കാസർകോട് ജില്ലാ കലക്ടർ ആയി എത്തുന്ന ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ഏറെ നാളുകൾക്ക് ശേഷം ഭരണസാരഥ്യം വനിതയിലേക്ക് എത്തുകയാണ്. കാസർകോട് കലക്ടറായി ചൊവ്വാഴ്ച അവർ സ്ഥാനമേൽക്കും.


ജനസേവനം കർമമായി കണ്ട കുട്ടിക്കാലം; എവിടെയും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത്; പുതിയ കലക്ടറിൽ ഏറെ പ്രതീക്ഷയോടെ കാസർകോട്


ഭണ്ഡാരി നിലവിൽ ഇൻവെസ്റ്റ് സെൽ എക്സിക്യൂടീവ് ഡയറക്ടറായിരുന്നു. 2010 ബാചിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്. കോട്ടയം ജില്ലാ കലക്ടർ, മില്‍മ മാനജിങ് ഡയറക്ടർ, ഫോര്‍ട് കൊച്ചി ആര്‍ ഡി ഒ, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോടെറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര താനെ സ്വദേശിയാണ് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. അച്ഛന്‍ രണ്‍ബീര്‍ ചന്ദ് ഭണ്ഡാരി, അമ്മ സുഷമ ഭണ്ഡാരി. ഭര്‍ത്താവ് നികുഞ്ജ് ഭഗത്. 2004 ൽ മുംബൈയിലെ ഔർ ലേഡി ഓഫ് നസ്‌റത് സ്കൂളിൽ നിന്ന് ഹയർ സെകൻഡറി പൂർത്തിയാക്കി. മുംബൈ സര്‍ദാര്‍ പടേല്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് ഇലക്ട്രോണിക്സിൽ എന്‍ജിനിയറിങ് ബിരുദം നേടിയതിന് ശേഷമാണ് ഐ എ എസ് സ്വന്തമാക്കിയത്.

ജനസേവനം കർമമായി കണ്ട കുട്ടിക്കാലം; എവിടെയും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത്; പുതിയ കലക്ടറിൽ ഏറെ പ്രതീക്ഷയോടെ കാസർകോട്

ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

'വിജയിക്കാനുള്ള ഇച്ഛ' എന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ഭണ്ഡാരി ഒരിക്കൽ പറഞ്ഞിരുന്നു. 'നിങ്ങൾ‌ക്കത് ഉണ്ടെങ്കിൽ‌, നിങ്ങൾ‌ വിശ്വസിക്കുന്ന കാര്യങ്ങൾ‌ക്കായി പോരാടുകയല്ലാതെ നിങ്ങൾ മറ്റെന്തിലേക്കും പോകില്ലെന്നും അന്ന് പറഞ്ഞത് തന്റെ ജീവിതവുമായി കൂട്ടിച്ചേർത്താണ്. ഐ എ എസിന്റെ ആദ്യശ്രമത്തിൽ ആദ്യഘട്ടത്തിൽ തന്നെ പരാജയപ്പെട്ടെങ്കിലും ദൃഢ നിശ്ചയത്തോടെ തളരാതെ മുന്നോട്ട് പോയി ചരിത്രം കുറിക്കുന്ന വിജയം അവർ സ്വന്തമാക്കി.

എൻജിനീയറിംഗ് പൂർത്തിയായതിന് ശേഷം ജോലിക്കായി പല ഓഫറുകളും വന്നെങ്കിലും തന്റെ വഴി അതല്ലെന്നാണ് ഭണ്ഡാരി ചിന്തിച്ചത്. 'അത് എന്റെ കർമമല്ലെന്ന് എനിക്ക് മനസിലായി. എന്റെ കുട്ടിക്കാലം മുതൽ തന്നെ സമൂഹത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചതിനാൽ, സിവിൽ സെർവീസ് പരീക്ഷയ്ക്ക് പോകാൻ തീരുമാനിച്ചു' എന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

കുതിര സവാരിയിൽ ഒരു മുൻപരിചയവും ഇല്ലാത്ത താൻ ഐ എ എസ് പരിശീലന കാലയളവിൽ കുതിര സവാരിയിൽ സമ്മാനങ്ങൾ നേടിയത് ഒരിക്കൽ അവർ അനുസ്മരിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യത്തോടെ ഉറച്ച തീരുമാനം എടുക്കാനുള്ള കരുത്തും അതിലേക്ക് ഇറങ്ങിത്തിരിക്കാനുള്ള മനസുമാണ് ഭണ്ഡാരിയെ വ്യത്യസ്തമാക്കുന്നത്. പരാധീനതകൾ ഏറെയുള്ള കാസർകോടിന് മുന്നേറാൻ വേണ്ടതും അങ്ങനെയുള്ള നേതൃത്വമാണ്.

പുതിയ കലക്ടറിൽ ജില്ലാ ഏറെ പ്രതീക്ഷയാണ് വെക്കുന്നത്. കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയിൽ സാമ്പത്തികമായി ഏറെ തകർന്ന അവസ്ഥയിലാണ് ജനങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് നഷ്ടങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. എല്ലാ മേഖലകളും മുന്നോട്ടുള്ള വഴിയെന്തന്നറിയാതെ കിതയ്ക്കുന്നു. കരകയറ്റാനുള്ള നല്ല തീരുമാനങ്ങളും ആവശ്യങ്ങൾ കേൾക്കാനുള്ള മനസും ഭരണകൂടത്തിൽ നിന്നുണ്ടായാൽ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. അതിന് വേണ്ട ചുവടുവെയ്പുകൾ പുതിയ കലക്ടറിൽ നിന്നുണ്ടാവണമെന്നാണ് ജനങ്ങളുടെ താൽപര്യം.

കാസർകോട്ടെ അമ്മമാരും കുട്ടികളും നേരിടുന്ന പ്രയാസങ്ങൾ ഏറെ മനസിലാക്കാനും പരിഹാരങ്ങൾക്കും പുതിയ കലക്ടർക്ക് സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഏറെ വാഗ്ദാനങ്ങൾ നൽകി തുറന്ന കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്‌ഘാടനം കഴിഞ്ഞുവെങ്കിലും എവിടെയും എത്തിപ്പെടാത്ത അവസ്ഥയിലാണുള്ളത്. പിന്തുണ വേണ്ടുന്ന അനേകം വനിതാ കൂട്ടായ്മകളുണ്ട്. സ്വപ്‌നങ്ങൾ ഏറെ കാണുന്ന കുട്ടികളുണ്ട്. ഇവർക്കും നൂതന ആശയങ്ങളും പദ്ധതികളും വേണം.

ആരോഗ്യ, വ്യവസായിക, വികസന മേഖലയിലെല്ലാം ഇല്ലായ്മയുടെ കഥകൾ മാത്രം പറയാനുള്ള കാസർകോടിന്റെ ദുരിത സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ ഒരുവനിതാ സാന്നിധ്യം ഏറെ അനുഗ്രഹമാവുമെന്നാണ് ജനങ്ങളുടെ വിശ്വാസം.

Keywords: Kasaragod, Kerala, News, District Collector, Top-Headlines, Women, School, Mumbai, IAS, COVID-19, Lockdown, Kanhangad, Inauguration, Hospital, High hopes from new collector of Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia