city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kidney Stones | വെറുമൊരു നാരങ്ങാനീരുകൊണ്ട് മൂത്രത്തിലെ കല്ലിനെ അലിയിക്കാന്‍ കഴിയുമോ? അറിയാം എങ്ങനെയെന്ന്!

കൊച്ചി: (KasargodVartha) ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ പലര്‍ക്കും ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പലര്‍ക്കും പിടിപെടുന്ന ഒരു അസുഖമാണ് വൃക്കയിലെ കല്ല്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പലപ്പോഴും വൃക്കയിലെ ഈ കല്ലിനുള്ള പ്രധാന കാരണം. ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നു.

വൃക്കയിലുണ്ടാകുന്ന ഖര രൂപത്തില്‍ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തിലെ കല്ല്. ഇത്തരത്തിലുണ്ടാകുന്ന കല്ലുകളില്‍ നല്ലൊരു ഭാഗവും കാല്‍സ്യം കല്ലുകളാണ്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുമ്പോള്‍ അത് ശരീരത്തിന് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുന്നു. ഈ സാഹചര്യത്തിലാണ് പലപ്പോഴും അത് കാല്‍സ്യം കല്ലുകളായി രൂപാന്തരപ്പെടുന്നത്.

Kidney Stones | വെറുമൊരു നാരങ്ങാനീരുകൊണ്ട് മൂത്രത്തിലെ കല്ലിനെ അലിയിക്കാന്‍ കഴിയുമോ? അറിയാം എങ്ങനെയെന്ന്!

ധാരാളം വെള്ളം കുടിക്കുന്നതുവഴി മൂത്രത്തിലെ കല്ലിനെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. വേനല്‍ക്കാലങ്ങളിലാണ് പലര്‍ക്കും ഇത്തരം അസുഖങ്ങളൊക്കെ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത്തരം പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെറുമൊരു നാരങ്ങ വെള്ളം കൊണ്ട് ഇതിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത് എങ്ങനെയാണെന്ന് അറിയാം.

ആവശ്യമായ സാധനങ്ങള്‍

രണ്ട് ഔണ്‍സ് നാരങ്ങ നീരും ആറ് ഔണ്‍സ് വെള്ളവുമാണ് എടുക്കേണ്ടത്. ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം കഴിക്കുന്നത് ശീലമാക്കുക. ഇത് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും മൂത്രാശയ അണുബാധക്കും പരിഹാരം കാണുന്നതിന് നാരങ്ങ വെള്ളം സഹായിക്കുന്നു.

സിട്രിക് ആസിഡ്

നാരങ്ങയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തിന് തടസം സൃഷ്ടിയ്ക്കുന്ന കല്ലുകളെ ഇല്ലാതാക്കുകയും അങ്ങനെ കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കുകയും ചെയ്യുന്നു. കല്ലുകളെ അലിയിച്ച് കളയുന്നതിനുള്ള കഴിവ് നാരങ്ങ നീരിന് ഉണ്ട്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും നാരങ്ങാനീരില്‍ അടങ്ങിയിട്ടുണ്ട്.

ദിവസവും രാവിലെയും രാത്രിയും നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും മൂത്രാശയ അണുബാധയേയും പരിഹരിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്രദ്ധയുണ്ടായാല്‍ എല്ലാ ആരോഗ്യ പ്രതിസന്ധികളെയും ഇല്ലാതാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:


കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

കാല്‍സ്യത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാല്‍സ്യം കൂടുതല്‍ അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങള്‍, ഞണ്ട്, കക്ക, ചെമ്മീന്‍ എന്നിവയൊന്നും കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടക്കുന്നു. മുള്ളോട് കൂടി കഴിക്കുന്ന ചെറിയ മത്സ്യങ്ങളും പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പച്ചക്കറികള്‍

പച്ചക്കറികള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധവേണം. കോളിഫ്ളവര്‍, തക്കാളി, വെള്ളരിക്ക, കൂണ്‍ എന്നിവ കഴിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് നല്ലതല്ല. ഇത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

വെള്ളം

വെള്ളം കുടിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. വൃക്കയില്‍ കല്ലുള്ളവര്‍ അധികം വെള്ളം കുടിക്കരുത്. ഇത് ശരീരത്തില്‍ കൂടുതല്‍ നീര് വരാന്‍ കാരണമാകും. കാരണം വൃക്ക ശരിയായ രീതിയില്‍ പ്രവര്‍ത്തന ക്ഷമം അല്ലാത്തത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. മാത്രമല്ല വെറ്റില മുറുക്കരുത്, മദ്യപിക്കരുത്, പുകവലിക്കരുത് തുടങ്ങിയ ചിട്ടകളും ഉണ്ട്. ഇതെല്ലാം വൃക്കയില്‍ കല്ലിനേയും രോഗത്തേയും കൂടുതലാക്കുകയാണ് ചെയ്യുന്നത്.

മൂത്രം പിടിച്ച് നിര്‍ത്തരുത്

മൂത്രം അധിക നേരം പിടിച്ച് നിര്‍ത്തുന്നതും രോഗാവസ്ഥയെ വഷളാക്കും. എപ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നുവോ അപ്പോള്‍ തന്നെ ഒഴിക്കണം. മറിച്ചായാല്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഇത് മൂത്രത്തില്‍ കല്ലെന്ന അവസ്ഥക്ക് ആക്കം കൂട്ടുന്നു.

Keywords: Here’s how lemon juice may fend off kidney stones, Kochi, News, Lemon Juice, Kidney Stones, Health Tips, Health, Drinking Water, Doctors, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia