Healthy Food | കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം
Mar 30, 2024, 15:51 IST
കൊച്ചി: (KasargodVartha) കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് അതിയായ ആകാംക്ഷയാണ്. വളര്ചയുടെ ഓരോ ഘട്ടത്തിലും ഏതൊക്കെ ഭക്ഷണങ്ങളാണ് നല്‍കേണ്ടതെന്നാണ് അവരുടെ ചിന്ത. ചിലര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മാത്രം നല്കാന് ശ്രമിക്കുന്നു. ഇത്തരത്തില്‍ രുചി കേന്ദ്രീകൃതമായ ഭക്ഷണ രീതി കുഞ്ഞിന്റെ വളര്‍ചയെ ദോഷകരമായി ബാധിക്കും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാനാണ് മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ചയ്ക്ക് പോഷകങ്ങള്‍ അത്യാവശ്യമാണ്. ശരീരം വളരാന്‍ മാത്രമല്ല, മാനസികമായ വളര്‍ചയ്ക്കും ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് കൂടിയേ തീരൂ. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമുള്ള പോഷകങ്ങള്‍ ഏതെല്ലാമാണെന്ന് അറിഞ്ഞു നല്കാന് അധികം പേരും ശ്രമിക്കുന്നില്ലെന്ന് വേണം കരുതാന്‍.
രണ്ടു വയസ് മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ വളര്ചയുടെ അടിസ്ഥാന ഘട്ടത്തിലാണ്. ഈ സമയത്ത് സമീകൃതാഹാരമാണ് നല്‍കേണ്ടത്. എങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ വളര്‍ച സാധ്യമാകൂ. പകര്‍ച വ്യാധികള്‍ പിടിപെടാതിരിക്കാനും അവയില്‍ നിന്ന് ആരോഗ്യകരമായി രക്ഷ നേടാനും മികച്ച ഭക്ഷണ രീതി അത്യാവശ്യമാണ്. എല്ലാവിധ ഭക്ഷണങ്ങളും നിശ്ചിത അളവില്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. പച്ചക്കറികള്‍, പഴങ്ങള്‍, പാല്, വിവിധ ധാന്യങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണം.
*ഭക്ഷണക്രമം തയാറാക്കുന്ന വിധം
ഏതൊരാള്‍ക്കും ഗുണത്തിലും അളവിലും ഏറ്റവും മികച്ചതായിരിക്കേണ്ടത് പ്രഭാതഭക്ഷണമാണ്. കുട്ടികളുടെ കാര്യത്തിലും ഇത് മറിച്ചല്ല. രാത്രി ഉറങ്ങിയ ശേഷം 8- 10 മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കാതിരുന്ന ശേഷം പ്രഭാത ഭക്ഷണമായി ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം.
നല്ല പോഷകങ്ങള്‍ അടങ്ങിയ ആഹാര സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്പെടുത്തുന്ന കുട്ടികള്‍ ദിവസം മുഴുവന്‍ ഊര്ജസ്വലരായിരിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ പോഷകക്കുറവുള്ള ആഹാരം രാവിലെ കഴിക്കുന്ന കുട്ടികള്‍ ആ ദിവസം മുഴുവന്‍ ഊര്‍ജം കുറഞ്ഞ നിലയിലാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റും സ്റ്റഫ് ചെയ്ത പനീര്‍ റാപ്, എഗ്ഗ് സാന്‍ഡ് വിച് അല്ലെങ്കില്‍ വെജ് സാന്‍ഡ് വിച് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പെടുത്തണം. കുട്ടികള്‍ക്ക് പാലും ധാന്യങ്ങളും പഴങ്ങളും പരിപ്പും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം.
തൈര്, ജ്യൂസുകള്‍, നല്ല പഴങ്ങള്‍ എന്നിവയും ദിവസം മുഴുവന്‍ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കും.
*ഉച്ച ഭക്ഷണം
ഉച്ച ഭക്ഷണത്തിലും അത്താഴത്തിലും പരിപ്പ്, അല്ലെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ വേവിച്ചത്, ഏതെങ്കിലും നോണ്‍ വെജ് ഭക്ഷണം, ചപ്പാത്തി അല്ലെങ്കില്‍ അരി ഭക്ഷണം, പച്ചക്കറികള്‍, സാലഡ്, തൈര് അല്ലെങ്കില്‍ റൈത്ത എന്നിവ ഉള്‍പെടുത്തണം. ഈ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
*എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍ അധികം നല്‍കരുത്:
കൊച്ചു കുട്ടികള്‍ അധിക സമയവും വീട്ടില്‍ തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ വിശപ്പും ഉണ്ടാകും. വിശപ്പ് അകറ്റാനായി എണ്ണപ്പലഹാരങ്ങള്‍, മധുരം കൂടുതലുള്ള സ്നാക്കുകള്‍ ഇവ കൂടുതലായി നല്‍കരുത്. കാരണം ഇവ കുട്ടികളുടെ ദഹനത്തെ ബാധിക്കും, മാത്രമല്ല പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.
പ്രധാന ഭക്ഷണ സമയങ്ങള്‍ക്ക് പുറമേ ഇടനേരങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി നല്‍കുന്നത് തടി കൂടാനും അസുഖങ്ങള്‍ വരാനും ഇടവരുത്തും. ചോക്ലേറ്റുകള്‍, പല തരം മിഠായികള്‍ എന്നിവയും ഇതില്‍ പെടും. ദാഹിക്കുമ്പോള്‍ മധുരം കൂടുതലടങ്ങിയ ജ്യൂസുകള്‍ക്ക് പകരം ശുദ്ധജലം നല്കാന് ശ്രമിക്കണം.
*കുട്ടികളുടെ വളര്‍ചയ്ക്ക് കൊഴുപ്പ് ആവശ്യം
കുട്ടികളുടെ വളര്‍ചയ്ക്ക് കൊഴുപ്പ് അത്യാവശ്യമാണ്, തലച്ചോറും നാഡീവ്യവസ്ഥയും സാധാരണഗതിയില്‍ വികസിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാനും അനുവദനീയമായ അളവിലുള്ള കൊഴുപ്പ് സഹായിക്കും. എന്നാല്‍ എണ്ണ, നെയ്യ്, ചീസ്, വെണ്ണ തുടങ്ങിയവ അടങ്ങിയ ഭക്ഷമങ്ങള്‍ അമിതമായ അളവില്‍ നല്കാന് പാടില്ല.
*പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം
ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് ദിവസവും രണ്ടു പഴങ്ങളും കൂടെ ധാരാളം പച്ചക്കറികളും നല്‍കണം. വേവിക്കാത്ത പച്ചക്കറികള്‍ സാലഡ് രൂപത്തിലും അല്ലാത്തവ ഭക്ഷണത്തോടൊപ്പം വേവിച്ചും നല്കാന് ശ്രദ്ധിക്കണം. ബേകറി, ജങ്ക് ഫുഡ് പോലുള്ള ഭക്ഷ വസ്തുക്കള്‍ വല്ലപ്പോഴും മാത്രമേ നല്കാന് പാടുള്ളൂ.
*അമിതവണ്ണം രോഗങ്ങള്‍ക്ക് കാരണമാകുന്നു
ചെറു പ്രായത്തില്‍ തന്നെ അമിത വണ്ണമുള്ള കുട്ടികള്‍ വളരുന്നതോടെ രോഗങ്ങളുടെ പിടിയിലാകുന്നത് കാണാറുണ്ട്. ഇത്തരക്കാരെ ജീവിതശൈലീ രോഗങ്ങള്‍ അതിവേഗത്തില്‍ പിടികൂടാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെത്തുന്ന അധിക കലോറി കളയുന്നതിനായി കുട്ടികളെ ചെറു വ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കണം.

Keywords: Healthy Eating for Kids: What Parents Need to Know, Kochi, News, Health Tips, Healthy Food, Instructions, Warning, Health Practitioner, Exercise, Kerala News.