city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

General Hospital | കാസർകോട് ജെനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുകാർ ഇറക്കേണ്ടി വന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി

കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുകാരെ കൊണ്ട് ഇറക്കേണ്ടി വന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി.

General Hospital | കാസർകോട് ജെനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുകാർ ഇറക്കേണ്ടി വന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി

രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്നും ഡോ. ജോസ് ഡിക്രൂസും സംഘവും സ്ഥലത്തെത്തിയത്. തകരാറിലായ ലിഫ്റ്റുകളും രോഗികളെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും പരിശോധിച്ച വിജിലൻസ് സംഘം ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂടി സൂപ്രണ്ട് ഡോ . ജമാൽ അഹ്‌മദ്‌ തുടങ്ങിയ ആശുപത്രി അധികൃതരുമായും ആശയ വിനിമയം നടത്തി.

General Hospital | കാസർകോട് ജെനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുകാർ ഇറക്കേണ്ടി വന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി

ലിഫ്റ്റ് കേടായി ഒരു മാസം കഴിഞ്ഞിട്ടും എന്ത് നടപടി സ്വീകരിച്ചു എന്നതുൾപെടെയുള്ള കാര്യങ്ങളെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. രോഗികളിൽ നിന്നും ആശുപത്രിയിലെ മറ്റ് ജിവനക്കാരിൽ നിന്നും അഡീഷണൽ ഡയറക്ടർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിയിലെ മറ്റ് ഭൗതിക കാര്യങ്ങളും പരിശോധിച്ചു.

നേരത്തെ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും സബ് ജഡ്ജുമായ ബി കരുണാകരനും ആശുപത്രി സന്ദർശിച്ച് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയിൽ റിപോർട് നൽകിയിരുന്നു. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള അധികൃതർ ഒരു മാസമായിട്ടും ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിൽ കാര്യക്ഷമമായ നടപടികളല്ല സ്വീകരിച്ചതെന്ന് റിപോർടിൽ സൂചിപ്പിച്ചിട്ടുണ്ട്.

General Hospital | കാസർകോട് ജെനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുകാർ ഇറക്കേണ്ടി വന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി

ആശുപത്രി വികസന സമിതിയുടെ അകൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടായിട്ടും ലിഫ്റ്റ് തകരാർ അടിയന്തരമായി പരിഹരിക്കാതെ വീഴ്ച വരുത്തിയെന്ന റിപോർടാണ് കൈമാറിയിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കാസർകോട്ടെ ജനങ്ങൾ.

Keywords: Kasaragod, News, Kerala, General Hospital, Lift, Health Vigilancw, Dead Body, Health vigilance team visited Kasaragod general hospital in lift issue.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia