city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Black Turmeric Benefit | അറിയാതെ പോകരുത് കരിമഞ്ഞള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍; തിളക്കമുള്ള ചര്‍മം മാത്രമല്ല, വന്ധ്യതയ്ക്കും വയറ്റിലെ പ്രശ്‌നങ്ങള്‍ക്കും ഉത്തമം! അതിഥി സല്‍ക്കാരങ്ങള്‍ക്ക് രുചിയും മണവുമുള്ള അടിപൊളി നാരങ്ങാവെള്ളവും ഉണ്ടാക്കാം

കൊച്ചി: (KasargodVartha) മഞ്ഞളിനെ കുറിച്ച് അറിയാമെങ്കിലും അധികമാരും കേള്‍ക്കാത്തതാണ് കരിമഞ്ഞള്‍ (Black Turmeric) എന്ന ഔഷധത്തെ കുറിച്ച്. മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ പോലെതന്നെ ഒരുപക്ഷേ അതിനേക്കാള്‍ ഗുണങ്ങളാണ് കരി മഞ്ഞള്‍ അഥവാ കറുത്ത മഞ്ഞളില്‍ അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ഥവുമായ കുര്‍കുമിന്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതാണ്.

കൂടുതലായി അറിയപ്പെടാത്ത കരിമഞ്ഞള്‍ വടക്കേ ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലാണ് ധാരാളമായി ഉപയോഗിച്ചു വരുന്നത് കണ്ടിട്ടുള്ളത്. ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലടക്കം ആയുര്‍വേദ ചികിത്സകള്‍ കൂടാതെ പൂജ, ഹോമം തുടങ്ങിയ മന്ത്രവാദങ്ങള്‍ക്കും കരിമഞ്ഞള്‍ ഉപേയാഗിക്കുന്നുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന മഞ്ഞള്‍ വര്‍ഗത്തിലെ നീല കലര്‍ന്ന കറുപ്പ് നിറത്തോടുകൂടിയ കിഴങ്ങുള്ള ഈ ചെടിയില്‍ കുര്‍കുമിന്‍ അംശം ഏറ്റവും കുറവുള്ളത് കൊണ്ടാണ് മറ്റു മഞ്ഞളില്‍ നിന്നും കരിമഞ്ഞളിനെ ശ്രദ്ധിക്കാതെ പോയതെന്ന് തോന്നുന്നു. ഉദരരോഗങ്ങള്‍ക്ക് പ്രതിവിധിയായി ആദിവാസികള്‍ പണ്ടുകാലം മുതല്‍ക്കേ കരിമഞ്ഞള്‍ എന്ന പേരിലറിയപ്പെടുന്ന ഈ കാട്ടുമഞ്ഞളാണ് ഉപയോഗിക്കുന്നത്.

ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും കരി മഞ്ഞള്‍ സഹായിക്കും. ആരോഗ്യം വര്‍ധിപ്പിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള കരിമഞ്ഞള്‍ വളര്‍ച്ചാ കാലയളവിന്റെ അന്ത്യത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പ്പിക്കുകയും പുനരുത്പാദനം നടത്തിയശേഷം നശിക്കുകയും ചെയ്യുന്നു. പലവിധ മാറാരോഗങ്ങള്‍ക്കും പറ്റിയ 30 ലേറെ മരുന്ന് ചേരുവകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിദേശങ്ങളിലെ ഒട്ടുമിക്ക മരുന്ന് കംപനികളും കരി മഞ്ഞളിനായി ഇന്‍ഡ്യയിലെ കരിമഞ്ഞള്‍ കര്‍ഷകരെ ആശ്രയിക്കുന്നുണ്ട്.

ഗുണങ്ങള്‍:

വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മുതല്‍ പൈല്‍സ്, വന്ധ്യത തുടങ്ങി ആസ്മ, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വരെ കരിമഞ്ഞള്‍ വളരെ ശ്രേഷ്ഠമെന്ന് പറയപ്പെടുന്നു. വേദന സംഹാരിയാണ് കരി മഞ്ഞള്‍. വയറ്റിലെ പ്രശ്‌നങ്ങള്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കറുത്ത മഞ്ഞള്‍ പരിഹാരമാണ്. എന്നാല്‍ ഇത് ശ്രദ്ധയോടെ ഉപയോഗിക്കണം.

എന്‍സൈമുകളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ദഹനനാളത്തിന്റെ വീക്കം കുറയ്ക്കുന്നതിലൂടെ ദഹനത്തിന്റെ ആരോഗ്യത്തിന് ഇത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ശരീര ഭാരം കുറയ്ക്കാനും ഈ കറുത്ത മഞ്ഞള്‍ സഹായിക്കുമെന്നാണ് പറയുന്നത്. വേദന, ദഹനക്കേട്, എന്നീ പ്രശ്‌നങ്ങള്‍ക്കും കറുത്ത മഞ്ഞള്‍ പരിഹാരമാണ്, മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും കോശ്വാജ്വലന കുടല്‍ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പന്നം ആണ് കറുത്ത മഞ്ഞള്‍. ഇത് ചര്‍മ സംരക്ഷണത്തിന് സഹായകം ആണ്. ഇത് ചര്‍മത്തിലെ വീക്കം കുറയ്ക്കുന്നു. അതോടൊപ്പം അപകടകരമായ അണുക്കളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. സോറിയാസിസ്, മുഖക്കുരു, എക്‌സിമ എന്നിവ ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

Black Turmeric Benefit | അറിയാതെ പോകരുത് കരിമഞ്ഞള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍; തിളക്കമുള്ള ചര്‍മം മാത്രമല്ല, വന്ധ്യതയ്ക്കും വയറ്റിലെ പ്രശ്‌നങ്ങള്‍ക്കും ഉത്തമം! അതിഥി സല്‍ക്കാരങ്ങള്‍ക്ക് രുചിയും മണവുമുള്ള അടിപൊളി നാരങ്ങാവെള്ളവും ഉണ്ടാക്കാം

പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കറുത്ത മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ അതിന്റെ പ്രതിരോധ ഉത്തേജക ഗുണങ്ങള്‍ കൂട്ടും. അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു കറുത്ത മഞ്ഞള്‍ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി മൊത്തത്തില്‍ ശക്തിപ്പെടുത്താനും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സാധാരണ അണുബാധകളെ ഫലപ്രദമായി തടയാനും സഹായിക്കുമെന്നാണ് പറയുന്നത്.

മിക്കവാറും ആളുകളില്‍ കാണുന്ന മൈഗ്രേന്‍ പോലുള്ള വിട്ടുമാറാത്ത തലവേദനക്ക് കരിമഞ്ഞള്‍ അരച്ചു നെറ്റിയില്‍ തേച്ചിട്ടാല്‍ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു. പല്ലുവേദനയുള്ളവര്‍ക്ക് അല്‍പ്പം കരി മഞ്ഞള്‍ വായിലിട്ടു നന്നായി ചവച്ചു കൊണ്ടിരുന്നാല്‍ പെട്ടെന്ന് വേദന കുറയുന്നതായി കണ്ടുവരുന്നു.

കൂടാതെ വീട്ടില്‍ അതിഥി സല്‍ക്കാരങ്ങള്‍ക്ക് നാരങ്ങ വെള്ളം നല്‍കുമ്പോള്‍ അവയ്ക്ക് നിറവും വിശേഷപ്പെട്ട രുചിയും മണവും നല്‍കുന്നതിനായി കരിമഞ്ഞള്‍ പൊടിച്ചു ചേര്‍ക്കാറുണ്ട്.

Keywords: News, Kerala, Kerala-News, Top-Headlines, Health-News, Malayalam-News, Health, Benefits, Black Turmeric, Pain Killer, Lime Juice, Guest, Farming, Medicine, Pain, Skin, Beauty, Health benefits of black turmeric.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia