ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ സഹോദരിമാർക്ക് പീഡനം; 8 പേർക്കെതിരെ പോക്‌സോ കേസ്; സഹോദരിയും കൂട്ടു പ്രതി
Sep 20, 2020, 18:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.09.2020) ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ സഹോദരിമാർക്ക് പീഡനം. സംഭവത്തിൽ എട്ട് പേർക്കെതിരെ മഞ്ചേശ്വരം പോലീസ് പേക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സഹോദരിയും കൂട്ടു പ്രതിയാണ്.
പീഡനത്തിന് ഒത്താശ ചെയ്തതിനാണ് ജ്യേഷ്ഠത്തിക്കെതിരെ കേസെടുത്തത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. മണി പ്രതാപ്, മഞ്ചുശരത്, സുനില്‍, രാജേഷ്, നവീന്‍, രാജേന്ദ്രന്‍, വള്ളി, നന്ദേശ് എന്നിവര്‍ക്കെതിരെയാണ് കേസ്. പീഡനത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലാണ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 29 കാരിയായ ജേഷ്ഠത്തിയുടെ ഒത്താശയോടെ ഇരുവരെയും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ വൃക്തമായത്. ഒരുമാസം മുമ്പ് സഹോദരിമാരായ മൂന്ന് പേരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് അന്വേഷണത്തിനിടെ ഒരു വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്.

Keywords: Manjeshwaram, news, Kerala, Kasaragod, Molestation, case, Police, case, Top-Headlines, Harassment against sisters with the connivance of elder sister; Pocso case files against 8 including Sister