city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് മൂലം ദുരിതത്തിലായ വ്യാപാരികള്‍ക്ക് കൈതാങ്ങായി ഗള്‍ഫ് വ്യവസായി ഹംസ മധൂര്‍; ദേര സിറ്റി റസിഡന്‍സിയിലുള്ള കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി

കാസര്‍കോട്: (www.kasargodvartha.com 02.06.2020) കോവിഡ് മൂലം ദുരിതത്തിലായ വ്യാപാരികള്‍ക്ക് കൈതാങ്ങായി ഗള്‍ഫ് വ്യവസായി ഹംസ മധൂര്‍. തന്റെ ഉടമസ്ഥതയിലുള്ള ദേര സിറ്റി റസിഡന്‍സിയിലുള്ള കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി. ലോക്ഡൗണ്‍ മൂലം കടകള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വ്യാപാരികള്‍ വാടക നല്‍കാന്‍ പ്രയാസപ്പെടുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത്തരമൊരു മാതൃകാ തീരുമാനത്തിലേക്കെത്തിച്ചത്.

കെട്ടിട ഉടമകളില്‍ പലരും ഒരുമാസത്തെ വാടക ഒഴിവാക്കാന്‍ തയ്യാറായിരുന്നുവെങ്കിലും രണ്ട് മാസത്തിലധികം കടകള്‍ അടച്ചിട്ടതിനാല്‍ വ്യാപാരികള്‍ തങ്ങളുടെ പ്രയാസം മര്‍ച്ചന്റ്സ് അസോസിയേഷനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടകള്‍ അടച്ചിടേണ്ടിവന്ന മാസങ്ങളിലെ വാടക ഒഴിവാക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ്, സംസ്ഥാന കമ്മിറ്റി അംഗം എ എ അസീസ് തുടങ്ങിയവര്‍ അഭ്യര്‍ത്ഥനയോടെ എത്തിയപ്പോള്‍ സന്തോഷത്തോടെ വാടക ഒഴിവാക്കാന്‍ ഹംസ മധൂര്‍ തയ്യാറാവുകയായിരുന്നു.

കോവിഡ് മൂലം ദുരിതത്തിലായ വ്യാപാരികള്‍ക്ക് കൈതാങ്ങായി ഗള്‍ഫ് വ്യവസായി ഹംസ മധൂര്‍; ദേര സിറ്റി റസിഡന്‍സിയിലുള്ള കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി

52 കടകളുടെ രണ്ട് മാസത്തെ വാടകയാണ് ഒഴിവാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് രണ്ട് മാസം മുമ്പ് ദേര സിറ്റി റസിഡന്‍സി ക്വാറന്റൈന്‍ സെന്ററായി വിട്ടുനല്‍കിയിരുന്നു. രണ്ട് മാസമായി 32 മുറികളാണ് ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയത്. ഹംസ മധൂറിന്റെ നന്മയെ കാസര്‍കോട് മര്‍ച്ചന്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, news, Top-Headlines, Building, Rent, Hamsa Madhur's help for merchants
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia