city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ എല്ലില്‍ ഭിന്നത രൂക്ഷം; പ്രവാസി കണ്‍വെന്‍ഷനില്‍ കസേരയേറും കൈയ്യാങ്കളിയും, യോഗം അലങ്കോലപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 27/11/2016) ഏറെനാളായി ഐ എന്‍ എല്ലില്‍ പുകഞ്ഞ് കൊണ്ടിരുന്ന അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവാസി ലീഗ് കണ്‍വെന്‍ഷനില്‍ ചേരിതിരിഞ്ഞുള്ള നാടകീയ രംഗങ്ങള്‍ അരങ്ങേറി. പ്രവര്‍ത്തകര്‍ തമ്മിലുള്ള കസേരയേറും കൈയ്യാങ്കളിയും മുറുകിയതോടെ യോഗം അലങ്കോലപ്പെട്ടു.  www.kasargodvartha.com

പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നിലവിലുണ്ടായിട്ടും പ്രസിഡണ്ട്, സെക്രട്ടറിമാരെയോ മറ്റു സഹഭാരവാഹികളേയോ യോഗനടപടികളില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തിയതാണ് പ്രശ്‌നം രൂക്ഷമാകാന്‍ ഇടവരുത്തിയത്. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയെയോ പ്രവര്‍ത്തകരെയോ അറിയിക്കാതെ പാര്‍ട്ടി ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരം പ്രവാസി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തപ്പെട്ട ഒരു നേതാവ് തന്നെ യോഗ നടപടിയുടെ നിയന്ത്രണം സ്വയം ഏറ്റെടുത്തതാണ് യോഗത്തിനെത്തിയ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.   www.kasargodvartha.com

നേരത്തെ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൊമ്പ് കോര്‍ത്തുവെന്ന ആരോപണത്തില്‍ നാല് യുവ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.   എന്നാല്‍ നടപടി കൈകൊളളാനുളള പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഈ വിഷയം ചര്‍ച്ചയിലൂടെ തന്നെ ജില്ലയില്‍ പരിഹരിക്കണമെന്നുമുളള നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചത്. ഇത് ഗൗരവത്തിലെടുക്കാതെ ജില്ലാ നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിനുളള ശ്രമങ്ങള്‍ക്ക് പകരം ഇവരെ അനുകൂലിക്കുന്ന ഭൂരിഭാഗം പ്രവര്‍ത്തകരേയും അവര്‍ക്കെതിരാക്കി  മാറ്റാനുളള മുന്‍ കരുതലുകള്‍ നടത്തുന്നതിനിടെയാണ് സംസ്ഥാന പ്രവാസി കമ്മിറ്റിയുടെ നിര്‍ദേശത്തോടെ ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കേണ്ടി വന്നത്.   www.kasargodvartha.com

Also Read:
ബാബരി മസ്ജിദ്: സുബ്രഹ്മണ്യം സ്വാമിയും അസദുദ്ദീന്‍ ഉവൈസിയും ഒരു കാര്യത്തില്‍ തീരുമാനമായി, വീഡിയോ കാണാം

അതേസമയം ജില്ലാ കമ്മിറ്റിയില്‍ ഹാജരായി വിശദീകരണം നല്‍കാതെ ഇവരുമായി പ്രശ്‌ന പരിഹാരത്തിന് ജില്ലാ കമ്മിറ്റി തയ്യാറല്ലെന്ന് ജില്ലാ നേതാവ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. പാര്‍ട്ടിയെ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി ജില്ലാ നേതാവ് കരുവാക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഒരു വിഭാഗം പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. പ്രവര്‍ത്തകരുടെ രൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്ന് കസേര ഏറിലേക്കും കൈയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തുകയും യോഗത്തിനെത്തിയ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും യോഗ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. ഈ സമീപനം അണികളെ കൂടുതല്‍ രോഷാകുലരാക്കി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ ജില്ലാ നേതാവിനും അദ്ദേഹത്തെ  അനുകൂലിക്കുന്നവര്‍ക്കുമെതിരെ പ്രവര്‍ത്തകര്‍ തിരിയുകയും വീണ്ടും പ്രശ്‌നം രൂക്ഷമാകുന്നത് കണ്ട് മറുപടി പറയാന്‍ കഴിയാതെ ജില്ലാ നേതാക്കളും ഇറങ്ങി പോവുകയാണുണ്ടായത്.   www.kasargodvartha.com

അതേസമയം യോഗനടപടികള്‍ അലങ്കോലപ്പെട്ട സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ജില്ലാ നേതാക്കള്‍ തയ്യാറായില്ല.

Related News:
ഐ എന്‍ എല്‍ അസ്വാരസ്യം: പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍

ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയില്‍ അസ്വാരസ്യം; എന്‍ വൈ എല്‍ നേതാക്കളായ നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; പ്രതിഷേധം പുകയുന്നു

ഐ എന്‍ എല്ലില്‍ ഭിന്നത രൂക്ഷം; പ്രവാസി കണ്‍വെന്‍ഷനില്‍ കസേരയേറും കൈയ്യാങ്കളിയും, യോഗം അലങ്കോലപ്പെട്ടു


Keywords:  Kasaragod, Kerala, INL, Meet, Pravasi League, Committee, State- Committee, Group fight in INL expatriates meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia