സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും
May 2, 2017, 07:58 IST
തിരുവനന്തപുരം: (www.kasargodvartha.com 02.05.2017) ഡി ജി പി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിധിയില്‍ വ്യക്തത തേടി ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നും കോടതി തീരുമാനം വന്നശേഷം മാത്രം മതി പുനര്‍നിയമനമെന്നുമാണ് സൂചന.
കഴിഞ്ഞയാഴ്ച സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. സെന്‍കുമാറിനെ പൊലീസ് മേധാവിയായി യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ചതു ക്രമവിരുദ്ധമായാണെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നുവെങ്കിലും നടപടി അന്യായവും തോന്നുംപടിയുള്ളതുമാണെന്നു കോടതി വിലയിരുത്തുകയുണ്ടായി.
തന്നെ പൊലീസ് മേധാവിസ്ഥാനത്തു നിന്നു മാറ്റിയ നടപടിയെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ സെന്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരള പൊലീസ് നിയമത്തില്‍ പറയുന്ന രണ്ടു വര്‍ഷത്തെ കാലാവധി ഭദ്രതയനുസരിച്ച് മെയ് 21വരെ പൊലീസ് മേധാവിയായി തുടരാമായിരുന്നുവെങ്കിലും ആ പദവിയില്‍നിന്നു മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയും തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയുമാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Government will move to Supreme Court in the matter of Sen Kumar
Keywords: Thiruvananthapuram, High-Court, Court, Police, UDF, Supreme Court, Government, Accepted, Cabinet, Chief Minister, Sen Kumar, Appointing.