ഭിന്നലിംഗക്കാര്‍ക്ക് ഇനി എന്ത് ജോലിയും ചെയ്യാം, സര്‍ക്കാര്‍ ഒപ്പമുണ്ട്; ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ജില്ലാതലത്തില്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
Jul 2, 2017, 08:18 IST
കൊച്ചി: (www.kasargodvartha.com 02.07.2017) ഭിന്നലിംഗക്കാര്‍ക്ക് ഇനി എന്ത് ജോലിയും ചെയ്യാം, സര്‍ക്കാര്‍ ഒപ്പമുണ്ട്. ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ജില്ലാതലത്തില്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു തൊഴില്‍ ചെയ്യണമെന്ന് അവര്‍ക്കു തീരുമാനിക്കാം. അതിനാവശ്യമായ പരിശീലനവും മറ്റു സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. പരിശീലനം നേടി, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
മാന്യമായ തൊഴിലും വരുമാനവും അവരെ കൂടുതല്‍ ആത്മബലമുള്ളവരാക്കുമെന്നും മറ്റുള്ളവര്‍ക്ക് അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരാന്‍ അതു സഹായിക്കുകയും ചെയ്യുമെന്നുമാണ് സാമൂഹിക നീതി വകുപ്പിന്റെ പ്രതീക്ഷ. ഓരോ ജില്ലയിലും അഞ്ചുപേര്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുന്നതിനു പുറമെയാണ് ഈ പദ്ധതി.
ഡ്രൈവിങ് പോലെ നിശ്ചിത തൊഴിലുകളില്‍ ഭിന്നലിംഗക്കാര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു സാമൂഹിക നീതി വകുപ്പ് ആലോചിച്ചിരുന്നത്. ഇതിനായി അവരുടെ അഭിപ്രായമാരായാന്‍ ജില്ലാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭിന്നലിംഗക്കാര്‍ക്ക്് ഓരോരുത്തര്‍ക്കും ഓരോ ജോലി ചെയ്യാനാണ് താത്പര്യമെന്ന് അവരുടെ അഭിപ്രായത്തില്‍ നിന്ന് മനസ്സിലായി. ചിലര്‍ക്ക് കാറ്ററിങ് ആണ് ഇഷ്ടമെങ്കില്‍ മറ്റു ചിലര്‍ക്ക് ബ്യൂട്ടീഷ്യനാവാനാണ് താത്പര്യം. അതാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്.
സ്വന്തം ഇഷ്ടപ്രകാരം തൊഴില്‍ ചെയ്യുമ്പോള്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇഷ്ടമില്ലാത്ത തൊഴില്‍, സമ്മര്‍ദം കൊണ്ടു മാത്രം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ക്കതില്‍ പൊരുത്തപ്പെടാനാവുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവരുടെ ഇഷ്ടം എന്താണോ അതിനനുസരിച്ചുള്ള പരിശീലനം അതത് ജില്ലകളില്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സാമൂഹ്യ നീതി ഡയറക്ടര്‍ ടി വി അനുപമ പറഞ്ഞു.
പരിശീലനത്തിനും മറ്റുമായി വേണ്ടിവരുന്ന പണം ജില്ലാ ഓഫീസര്‍മാര്‍ വഴിയാണ് ചെലവഴിക്കുക. നേരത്തെ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ ടെലി ടാക്‌സി കമ്പനി ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഭിന്നലിംഗക്കാര്‍ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓരോ ജില്ലയില്‍ നിന്നും അഞ്ചു ഭിന്നലിംഗക്കാരെ തിരഞ്ഞെടുത്ത് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചത്.
ഈ പദ്ധതിയിലൂടെ അവര്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സാധിക്കും. ജില്ലാതല സെലക്ഷന്‍ കമ്മിറ്റിയാണ് അര്‍ഹരായ ആളുകളെ തിരഞ്ഞെടുക്കുന്നത്. ഒരാള്‍ക്ക് 8,500 രൂപ നിരക്കില്‍ 5.95 ലക്ഷം രൂപയാണ് ഡ്രൈവിങ് പരിശീലനത്തിനു സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. പദ്ധതി വിജയകരമായാല്‍ ലോകശ്രദ്ധ നേടാനും കേരളത്തിന് സാധിക്കും. നേരത്തെ കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയതിനെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രശംസിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, LDF, Job, District, Top-Headlines, news, Government supports Transgenders for doing any job