ഉപ്പളയിൽ ക്വടേഷൻ സംഘത്തിൻ്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
Jun 15, 2021, 22:10 IST
ഉപ്പള: (www.kasargodvartha.com 15.06.2021) നയബസാർ ജനപ്രിയയിൽ യുവാവിനെതിരെ ക്വടേഷൻ സംഘത്തിൻ്റെ ആക്രമണം. പെരിങ്കടിയിലെ അബ്ദുൽ ഖാദറിൻ്റെ മകൻ മുഹമ്മദ് ഇസ്ഹാഖാ (28) ണ് ആക്രമണത്തിന് ഇരയായത്.
പത്ത് പേരടങ്ങുന്ന സംഘമാണ് സംഘടിച്ചെത്തി ആക്രമം നടത്തിയതെന്ന് പരിക്കേറ്റ ഇസ്ഹാഖ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.
നെഞ്ചിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഇസ്ഹാഖിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഫ്ലോനിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിൻ്റെ മാനേജിംഗ് ഡയരക്ടറായ ഇസ്ഹാഖിൽ നിന്ന് സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് ചിലർ പണം ചോദിച്ചിരുന്നതായി പറയുന്നു.
ഇസ്ഹാഖ് ഇത് നൽകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പണം വാങ്ങാൻ വേണ്ടി നിരവധി കേസിലെ പ്രതികളായ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇസ്ഹാഖ് പറഞ്ഞു.
പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Attack, Complaint, Police, Case, Injured, Hospital, Treatment, Uppala, Goon's attack in Uppala; Serious injury to the young man.
< !- START disable copy paste -->