city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | പുതിയ റെകോർഡിട്ട് സ്വർണവില; ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: (KasargodVartha) സ്വർണവില വീണ്ടും പുതിയ റെകോർഡിട്ടു. ചൊവ്വാഴ്ച (19.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6080 രൂപയിലും പവന് 48,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | പുതിയ റെകോർഡിട്ട് സ്വർണവില; ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5050 രൂപയും പവന് 320 രൂപ കൂടി 40,400 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

ഇക്കഴിഞ്ഞ മാർച് ഒമ്പതിനാണ് ഇതിന് മുമ്പ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച് മാസത്തിൽ സ്വർണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

ചൊവ്വാഴ്ച അന്താരാഷ്ട്ര സ്വർണവില 2160 ഡോളറിലും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്. അന്താരാഷ്ട്ര സ്വർണവില 2200 ഡോളർ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങളെ തുടർന്ന് വൻതോതിൽ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്.

തിങ്കളാഴ്ച (18.03.2024) സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6035 രൂപയിലും പവന് 48,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5010 രൂപയും പവന് 160 രൂപ കുറഞ്ഞ് 40,080 രൂപയുമായിരുന്നു നിരക്ക്. വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

മാർചിലെ സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ

മാർച് 9 : 48,600 രൂപ
മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ
മാർച് 15 : 48,480 രൂപ
മാർച് 16 : 48,480 രൂപ
മാർച് 18 : 48,280 രൂപ
മാർച് 19 : 48,640 രൂപ

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate on March 19 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia