city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില; നിരക്കുകൾ അറിയാം

കൊച്ചി: (KasargodVartha) തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (27.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമാണ് വിപണി വില. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

Gold Rate | തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില; നിരക്കുകൾ അറിയാം

തിങ്കളാഴ്ച (26.02.2024) സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ശനിയാഴ്ച (24.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു വില. വെള്ളിക്കും മാറ്റമുണ്ടയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

സ്വർണവില പവന് ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയും കൂടിയിരുന്നു. ഇതിന് പിന്നാലെ 20ന് 80 രൂപ കുറഞ്ഞു. എന്നാൽ 21ന് 200 രൂപ ഒറ്റയടിക്ക് കൂടുകയാണുണ്ടായത്. 22ന് 80 രൂപ കുറഞ്ഞപ്പോൾ 23ന് മാറ്റമുണ്ടായില്ല. 24ന് 160 രൂപ കൂടിയപ്പോൾ 26ന് 80 രൂപ കുറയുകയാണുണ്ടായത്. 11 ദിവസത്തിനിടെ പവന് 800 രൂപയുടെ വർധനവും 240 രൂപയുടെ ഇടിവുമാണ് ഉണ്ടായത്.

Gold Rate | തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില; നിരക്കുകൾ അറിയാം

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on February in 27 Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia