city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | വീണ്ടും ഇടിഞ്ഞു: ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (22.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 46000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4765 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Rate | വീണ്ടും ഇടിഞ്ഞു: ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

ബുധനാഴ്ച (21.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 200 രൂപ കൂടി 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 4770 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 160 രൂപ കൂടി 38160 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Rate | വീണ്ടും ഇടിഞ്ഞു: ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate February 22 Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia