Gold Price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 400 രൂപയുടെ കുറവ്
Oct 31, 2023, 10:23 IST
കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ചൊവ്വാഴ്ച (31.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന് 22 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,360 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5670 രൂപയാണ് നിരക്ക്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന് 18 കാരറ്റിന് 360 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില. ശനിയാഴ്ച (28.10.2023) റെകോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,920 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ തിങ്കളാഴ്ച (30.10.2023) വിലയിൽ ഇടിവ് രേഖപ്പെടുത്തി.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5720 രൂപയും ഒരു പവന് 22 കാരറ്റിന് 45,760 രൂപയുമായിരുന്നു വിപണി വില. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 13 രൂപയും ഒരു പവന് 18 കാരറ്റിന് 104 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4745 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,960 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിയുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍ നിന്ന് ഒരു രൂപ വര്‍ധിച്ച് 79 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാൽ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 31
< !- START disable copy paste -->