കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, പിടിച്ചത്, 1.10 കോടി രൂപയുടെ സ്വര്‍ണം
Jun 8, 2018, 21:23 IST
കരിപ്പൂര്‍:(www.kasargodvartha.com 08/06/2018) ദുബായില്‍ കരിപൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും 1.10 കോടി രൂപയുടെ 3.527 കിലോഗ്രാം സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി. വിമാനത്തിലെ സീറ്റിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിമാനത്തില്‍ ഇരുപത്തിമൂന്നാം നമ്പര്‍ സീറ്റില്‍ യാത്രക്കാരന്‍ തലവയ്ക്കുന്ന ഭാഗത്തെ സ്‌പോഞ്ചിനുള്ളിലായിരുന്നു സ്വര്‍ണം. കറുത്ത രണ്ടു കവറുകള്‍ക്കുള്ളിലാക്കി ഒരു കിലോഗ്രാമിന്റെ രണ്ടു സ്വര്‍ണക്കട്ടികളും ബാക്കി സ്വര്‍ണക്കഷണങ്ങളുമാണ് ഉണ്ടായിരുന്നത്. 1,10,41,075 രൂപ വിലവരുമെന്ന് ഡിആര്‍ഐ അറിയിച്ചു.
അതേ സമയം സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്താനായില്ല. രഹസ്യ വിവരം ലഭിച്ചതിനെത്തെത്തുടര്‍ന്നാണു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ കരിപ്പൂരിലെത്തിയത്. രാവിലെ 9.45നു ദുബായില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം 11.40നു മുംബൈയിലേക്കു പോകേണ്ടതായിരുന്നു. എന്നാല്‍ പരിശോധനയ്ക്കായി സമയമെടുത്തതോടെ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടര്‍സര്‍വീസ് റദ്ദാക്കേണ്ടിവന്നു. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ അയച്ചു. വിമാനത്തിനുള്ളിലെ വിശദമായ പരിശോധന കഴിഞ്ഞപ്പോഴേക്കും പതിവനുസരിച്ചു റണ്‍വേ അടച്ചു. (റിസ നവീകരണത്തിനായി കോഴിക്കോട് വിമാനത്താവളത്തില്‍ പകല്‍ 12 മുതല്‍ രാത്രി എട്ടുവരെ റണ്‍വേ അടച്ചിടാറുണ്ട്.)
റണ്‍വേ തുറയ്ക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. അതേത്തുടര്‍ന്ന് ഈ വിമാനത്തിന്റെ മുംബൈ സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കി മറ്റു വിമാനങ്ങളില്‍ സൗകര്യപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 130 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.
ദുബായിയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്നു ഡിആര്‍ഐ സംഘം നടത്തിയതു വെറും സ്വര്‍ണവേട്ടയല്ല. വിമാനത്തിലെ ഇരിപ്പിടത്തില്‍ യാത്രക്കാരന് തല വയ്ക്കാനുള്ള ഭാഗത്തായിരുന്നു സ്വര്‍ണം. അതിനുള്ളില്‍ ഭദ്രമായി ഒളിപ്പിച്ചുവെന്നു മാത്രമല്ല, സീറ്റിന്റെ സൗന്ദര്യം ഒട്ടും ചോരാതെ, ആര്‍ക്കും തോന്നാത്ത വിധമാണ് ഒളിപ്പിച്ചിരുന്നത്. ഒരു യാത്രക്കാരന്‍ ഒറ്റയ്ക്ക് എങ്ങനെ അതു ചെയ്യും എന്നതാണ് പ്രധാന സംശയം. അതുകൊണ്ട് തന്നെ വിമാനത്തിലെ ജീവനക്കാരുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Top-Headlines, Airport,Gold Jewelery worth Rs 1.10 crore was seized at Karipur