പാചകത്തിനിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു; വീട് കത്തിയമർന്നു
May 29, 2021, 23:18 IST
നീലേശ്വരം: (www.kasargodvartha.com 29.05.2021) പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വൻ അപകടം. തൈക്കടപ്പുറം നടുവിൽപള്ളിയിലെ ടെയിലർ കൃഷ്ണന്റെ വീടാണ് അപകടത്തിൽ കത്തിയമർന്നത്. ശനിയാഴ്ച ഉച്ചയോടെ ഭക്ഷണം പാകം ചെയുന്നതിനിടെയാണ് അപകടം. അപകട സമയത്ത് വീട്ടുകാർ വീടിനു പുറത്തായിരുന്നതിനാൽ വൻദുരന്തമൊഴിവായി.
ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിൻഡറിൽ നിന്ന് തീപടർന്ന് സമീപത്തെ തെങ്ങുകൾ കത്തിനശിച്ചു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിവരമരിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മണൽ കോരിയിട്ടും തീ അണക്കുകയായിരുന്നു. നീലേശ്വരം പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ വി അബൂബകർ, വിനു നിലാവ്, ഭരതൻ, എം പി രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Keywords: Kerala, News, Neeleswaram, Accident, House, Gas cylinder, Gas, Fire, Rajmohan Unnithan, Visit, Top-Headlines, Gas cylinder explodes during cooking; The house burned
< !- START disable copy paste -->