CUSAT Accident | കുസാറ്റ് കാംപസ് ദുരന്ത ഭൂമിയായി; ഗാന മേളയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടത് 4 വിദ്യാര്‍ഥികള്‍ക്ക്; വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 64 പേര്‍; മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറിയത് അപകട ത്തിന് കാരണമായി
Nov 25, 2023, 22:04 IST
കൊച്ചി: (KasargodVartha) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ വന്‍ ദുരന്തം കേരളത്തെ ഞെട്ടിച്ചു. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ക്കാണ് ജീവാപായം സംഭവിച്ചത്. 64 വിദ്യാര്‍ഥികള്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാംപസിലെ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പരിപാടിക്കിടെ മഴ പെയ്തതോടെ നിരവധിപേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മഴ പെയ്തപ്പോള്‍ പുറത്തുനിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെ തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ട് വീഴുകയായിരുന്നു. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. പരുക്കേറ്റവരെ മെഡികല്‍ കോളജിലും കളമശേരിയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അതിനിടെ, ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നു. നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: CUSAT, Kochi, Obituary, Kerala News, Kasaragod News, Malayalam News, CUSAT Campus, Kochi News, Four students died in aacident at CUSAT campus.
< !- START disable copy paste -->