city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിടികിട്ടാപുള്ളികളെ തേടി പോലീസിന്റെ 4 സ്‌ക്വാഡുകള്‍ ഇറങ്ങി; കുറ്റകൃത്യം നടത്തി വിദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും കുടുങ്ങും

കാസര്‍കോട്: (www.kasargodvartha.com 29.10.2018) പിടികിട്ടാപുള്ളികളെ തേടി പോലീസിന്റെ നാല് സ്‌ക്വാഡുകള്‍ ഇറങ്ങി. കുറ്റകൃത്യം നടത്തി വിദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും കുടുങ്ങും. കാസര്‍കോട് എസ്.ഐ.സി.എന്‍.മോഹനന്റെ നേതൃത്വത്തിലാണ് പിടികിട്ടാപുള്ളികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയത്.

സുധീഷ്, ഓസ്റ്റിന്‍ തമ്പി , ലക്ഷ്മി നാരായണന്‍ തുടങ്ങി അന്വേഷണങ്ങളില്‍ മികവ് തെളിയിച്ചവരും സ്‌ക്വാഡിലുണ്ട്. കുറ്റകൃത്യം നടത്തി ഗള്‍ഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടന്നവരെ കുറിച്ച് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസും നല്‍കുമെന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോസ്ഥര്‍ കാസര്‍കോട്‌ വാര്‍ത്തയോട് പറഞ്ഞു.
 പിടികിട്ടാപുള്ളികളെ തേടി പോലീസിന്റെ 4 സ്‌ക്വാഡുകള്‍ ഇറങ്ങി; കുറ്റകൃത്യം നടത്തി വിദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും കുടുങ്ങും

നൂറ് കണക്കിന് പ്രതികളാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ കോടതി പുറപ്പെടുവിക്കുന്ന വാറണ്ടുകളെല്ലാം പ്രതികള്‍ സ്ഥലത്തില്ലെന്ന കാരണത്താല്‍ മടങ്ങുകയാണ് . നിരവധി പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഗുതരമായ കുറ്റകൃത്യം നടത്തിയ നിരവധി പേരും ഇക്കൂട്ടത്തിലുണ്ട്. പീഡന കേസിലെ വിരുതന്‍മാരും വലയ്ക്ക് പുറത്താണ്.

Keywords:  Four police squads formed for hunting criminals, Kasaragod, news, Criminal-gang, Police, Airport, Top-Headlines, Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia