Found Dead | തിരൂരില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി, 2 പേര്‍ക്ക് പരുക്ക്; ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് പൊലീസ്
Oct 21, 2023, 13:18 IST
തിരൂര്‍: (KasargodVartha) പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹ് ആണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച- (2010.2023) അര്‍ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് പരുക്കേറ്റവരുടെ മൊഴി എടുത്തശേഷം പ്രതികള്‍ക്ക് വേണ്ടിയുടെ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് അറിയിച്ചു.
Keywords: Youth Found Dead in Thiroor; 2 Injured, Malappuram, News, Thiroor, Found Dead, Drug Mafia, Dead Body, Postmortem, Probe, Kerala News.