Arts Fest | മാഡം ക്യൂറിയുടെ ജീവിതകഥ കഥാപ്രസംഗത്തിലൂടെ അവതരിപ്പിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദേവിക സംസ്ഥാന കലോത്സവത്തിലേക്ക്
Dec 9, 2023, 16:36 IST
കാറഡുക്ക: (KasargodVartha) ഹയര്‍ സെകന്‍ഡറി വിഭാഗം കഥാപ്രസംഗത്തില്‍ ഇത്തവണയും വിജയം കൊയ്ത് വി എസ് ദേവിക സംസ്ഥാന കലോത്സവത്തിലേക്ക്. ബോവിക്കാനം ബിഎആര്എച്എ സ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ദേവിക. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായ പി വിനയകുമാറിന്റെ ശിക്ഷണത്തിലാണ് കഥാപ്രസംഗവേദിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
സമൂഹത്തില്‍ നിന്ന് അന്യം നിന്ന് പോകുന്ന കഥാപ്രസംഗത്തെ ക്ഷേത്ര ഉത്സവപറമ്പുകളിലും മറ്റ് ക്ഷണിക്കപ്പെടുന്ന വേദികളിലും തന്മയത്തത്തോടെ അവതരിപ്പിക്കുന്നുണ്ട് ദേവിക. മലയാളം പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പുത്തിഗെ സ്കൂളിലെ അധ്യപികയായ ഇ ശ്രീജയാണ് മാതാവ്.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News,