കാസർകോട് കടലിൽ തകർന്ന ബോടിലെ 5 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി
Mar 3, 2021, 22:50 IST
കാസർകോട്: (www.kasargodvartha.com 03.03.2021) തിരമാലയിൽപ്പെട്ട് തകർന്ന ബോടിലെ അഞ്ച് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. ഫിഷറീസിൻ്റെ രക്ഷാ ബോടും കോസ്റ്റൽ പൊലീസും ചേർന്നാണ് തകർന്ന ബോട് ഉള്ള സ്ഥലത്തെത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി ഏഴ് മണിയോടസർകോട് നിന്നും 10 നോടികൽ മൈൽ അകലെ വെച്ചാണ് ബോട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞത്.തകർന്ന ബോടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിച്ചതോടെയാണ് തോണി തകർന്ന വിവരം ലഭിച്ചത്.
ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിൻ്റെയും തീരദേശ പൊലീസിൻ്റെയും സംഘം രക്ഷാബോടിൽ പുറപ്പെട്ട് കടലിൽ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ദ്ധമായതിനാൽ രക്ഷാപ്രവർത്തനം വിഷമകരമായിരുന്നുവെന്ന് കോസ്റ്റ പൊലീസ് ഉദ്യോഗസ്ഥരും ഫിഷറീസിൻ്റെ രക്ഷാപ്രവർത്തകരും കാസർകോട് വാർത്തയോട് പറഞ്ഞു.
മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് കിട്ടിയതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. രക്ഷാപ്രവർക്ക് വയർലസ് സന്ദേശം വഴി അപകടത്തിൽപെട്ടവരെ ബന്ധപ്പെട്ടു.
ബോട് രണ്ടായി മുറിഞ്ഞു ബോടിൻ്റെ മുറിഞ്ഞ ഭാഗം വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുകയായിരുന്നു.
ദായിറാസ് ( 37), ശ്യാം ( 18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ അർദ്ധരാത്രിയോടെ കാസർകോട് തീരത്ത് എത്തിക്കും.
രക്ഷാ സംഘത്തിൽ സൈഫുദ്ധീൻ എ എസ് ഐ കോസ്റ്റൽ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ്, കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ. ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
മാനസീക സമ്മർദ്ദം കാരണം അവശരായ തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകി. തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോടാണ് അപകടത്തിൽപ്പെട്ടത്. ഇവർ മടക്കര ഹാർബറിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് മീൻ പിടുത്തതിന് പോയത്.
ബുധനാഴ്ച രാത്രി ഏഴ് മണിയോടസർകോട് നിന്നും 10 നോടികൽ മൈൽ അകലെ വെച്ചാണ് ബോട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞത്.തകർന്ന ബോടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിച്ചതോടെയാണ് തോണി തകർന്ന വിവരം ലഭിച്ചത്.
ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിൻ്റെയും തീരദേശ പൊലീസിൻ്റെയും സംഘം രക്ഷാബോടിൽ പുറപ്പെട്ട് കടലിൽ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ദ്ധമായതിനാൽ രക്ഷാപ്രവർത്തനം വിഷമകരമായിരുന്നുവെന്ന് കോസ്റ്റ പൊലീസ് ഉദ്യോഗസ്ഥരും ഫിഷറീസിൻ്റെ രക്ഷാപ്രവർത്തകരും കാസർകോട് വാർത്തയോട് പറഞ്ഞു.
മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് കിട്ടിയതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. രക്ഷാപ്രവർക്ക് വയർലസ് സന്ദേശം വഴി അപകടത്തിൽപെട്ടവരെ ബന്ധപ്പെട്ടു.
ബോട് രണ്ടായി മുറിഞ്ഞു ബോടിൻ്റെ മുറിഞ്ഞ ഭാഗം വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുകയായിരുന്നു.
ദായിറാസ് ( 37), ശ്യാം ( 18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ അർദ്ധരാത്രിയോടെ കാസർകോട് തീരത്ത് എത്തിക്കും.
രക്ഷാ സംഘത്തിൽ സൈഫുദ്ധീൻ എ എസ് ഐ കോസ്റ്റൽ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ്, കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ. ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Sea, Boat, Boat accident, Fishermen, Police, Five fishermen rescued from boat wreck in Kasargod.
< !- START disable copy paste -->