city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് അരമന ആശുപത്രിയിൽ നഗരത്തിലെ ആദ്യ കാത് ലാബ് സജ്ജമായി; ഉദ്ഘാടനം ജനുവരിയിൽ; ആംസ്റ്റർ മിംസ് ആശുപത്രിയുമായും കൈകോർക്കും

കാസർകോട്: (www.kasargodvartha.com 19.12.2020) കാസർകോട് അരമന ആശുപത്രിയിൽ നഗരത്തിലെ ആദ്യ കാത് ലാബ് സജ്ജമായി. കാത് ലാബിൻ്റെ പ്രവർത്തന ഉദ്ഘാടനം ജനുവരിയിൽ നടക്കും. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോക്ടർ അബ്ദുൽ മൻസൂറിന്റെ ഉടമസ്ഥതയിലാണ് അരമന ആശുപത്രിയില്‍ കാത് ലാബ് പ്രവര്‍ത്തിക്കുക. അരമന ആശുപത്രിയെ കാസർകോട് ജില്ലയിലെ സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കാർഡിയോളജി വിഭാഗത്തിൽ ഡോ. അബ്ദുൽ മൻസൂറിന്റെ നേതൃത്വത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യാനുളള കാത് ലാബ് സൗകര്യം ഒരുക്കിയത്. 

കാസർകോട് അരമന ആശുപത്രിയിൽ നഗരത്തിലെ ആദ്യ കാത് ലാബ് സജ്ജമായി; ഉദ്ഘാടനം ജനുവരിയിൽ; ആംസ്റ്റർ മിംസ് ആശുപത്രിയുമായും കൈകോർക്കും

ഡോ. മൻസൂർ (എം ബി ബി എസ്, എം ഡി (മെഡിസിൻ), ഡി എം (കാർഡിയോളജി), എം ആർ സി പി, ലീഡിംഗ് ഇന്റർനാഷണൽ ഗ്രഡ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്) കഴിഞ്ഞ ആറ് വർഷമായി ആഴ്ചയിൽ നാല് ദിവസം പാർട് ടൈം ആയി വൈകുന്നേരം മാത്രം അരമന ആശുപത്രിയിലും മറ്റു ആശുപത്രികളിലും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

2020 മാർച്ച് മുതലാണ് അരമന ആശുപത്രിയിൽ 24 മണിക്കൂറും സേവനം ആരംഭിച്ചത്. തന്‍റെ സേവനം കാസർകോട്ട് കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് കോടികള്‍ മുടക്കി കാത് ലാബ് സൗകര്യം ഉണ്ടാക്കിയത്.

അരമന ആശുപത്രിയിൽ ഒരുക്കിയ കാത് ലാബ് അതിനൂതനമായ സാങ്കേതികവിദ്യയോട് കൂടിയതും വിലകൂടിയതുമാണ്. ഇനി മുതൽ ഇത്തരം ആവശ്യങ്ങൾക്കായി കാസർകോട് ജില്ലയിലെ ജനങ്ങൾ മറ്റ് ആശുപ്രതികളെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഡോ. മന്‍സൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അരമന ആശുപത്രിയിൽ ബാക്കിയുളള മെഡിക്കൽ സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായി പ്രശസ്തമായ കണ്ണൂർ, കോഴിക്കോട് ആംസ്റ്റർ മിംസ് ആശുപത്രിയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള ചർച്ചകൾ പുരോഗമിച്ച് വരുന്നു.  ചില കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുമുണ്ട്. 


Keywords:  Kasaragod, News, Kerela, Hospital, Top-Headlines, Doctors, Kasargod Vartha, First cath lab in town to set up at  Aramana Hospital  Kasargod  Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia