ചെരിപ്പില്‍ പുരണ്ട കെമിക്കല്‍ പാറത്തുരസി കളയുമ്പോള്‍ തീപടര്‍ന്നു; വ്യവസായ പാര്‍ക്കില്‍ കൂട്ടിയിട്ടിരുന്ന പെയിന്റുകളും കെമിക്കലും കത്തി ലക്ഷങ്ങളുടെ നഷ്ടം
Sep 29, 2018, 16:39 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 29.09.2018) വ്യവസായ പാര്‍ക്കില്‍ പെയിന്റിനും കെമിക്കല്‍ ബാരലിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ സിലോണ്‍ ഇന്‍ഡസ്ട്രീസിന് എന്ന ചിരട്ട പൊടിക്കല്‍ ഫാക്ടറിക്ക് സമീപം വെച്ചിരുന്ന പെയിന്റിനും കെമിക്കല്‍ ബാരലിനുമാണ് തീപിടിച്ചത്. ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെമിക്കല്‍ ഫാക്ടറി പൂട്ടിയപ്പോള്‍ അതിനകത്തുണ്ടായിരുന്ന പെയിന്റും ടൊല്യൂണ്‍ എന്ന കെമിക്കലും ബാരലുകളിലാക്കി പുറത്തു വെച്ചിരുന്നു.
ഇത് ഇവരുടെ തന്നെ തൃശൂരിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനായി പുതിയ ബാരലിലേക്ക് മാറ്റുമ്പോള്‍ തൊഴിലാളികളില്‍ ചെരിപ്പിന് കെമിക്കല്‍ പറ്റിയപ്പോള്‍ പാറപ്പുറത്ത് ഉരസി വൃത്തിയാക്കുമ്പോള്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തൊഴിലാളികള്‍ പെട്ടെന്ന് ഓടിമാറിയതിനാല്‍ അപായത്തില്‍ നിന്നും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കാസര്‍കോടു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പെട്ടെന്നു തന്നെ തീപിടിക്കുന്ന വസ്തുവാണ് ടൊല്യൂണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തൃശൂര്‍ നെടുപുഴ ചിറ്റിലപ്പള്ളി വീട്ടില്‍ സിംസണിന്റെതാണ് കത്തിനശിച്ച ഉത്പന്നങ്ങള്‍. സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍, ലീഡിംഗ് ഫയര്‍മാന്മാരായ സതീശ്, മനോഹരന്‍, ഫയര്‍മാന്മാരായ സജിത്ത്, അനീഷ്, സജേഷ്, നിബിന്‍, ഡ്രൈവര്‍മാരായ പ്രസീത്, ഷംജാദ്, ഹോംഗാര്‍ഡുമാരായ ബാലചന്ദ്രന്‍, രാജന്‍ എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chattanchal, fire, fire force, Top-Headlines, Fire in Industrial park at Chattanchal
< !- START disable copy paste -->